ക്രിസ്റ്യാനോയ്ക്ക് ഹാട്രിക്, റയലിനു കൂറ്റന്‍ ജയം
Monday, May 25, 2015 12:49 AM IST
മാഡ്രിഡ്: റയല്‍ മാഡ്രിഡ് ലാ ലിഗയിലെ തങ്ങളുടെ അവസാന മത്സരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ജയത്തോടെ അവസാനിപ്പിച്ചു. സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരത്തില്‍ ഗെറ്റാഫയെ മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് റൊണാള്‍ഡോയും കൂട്ടരും അവസാന മത്സരത്തില്‍ വിജയം ആഘോഷിച്ചത്.

ആദ്യ പകുതിയില്‍ത്തന്നെ ക്രിസ്റ്യാനോയുടെ ഹാട്രിക് ഗോള്‍ പിറന്നു. പോര്‍ച്ചുഗീസ് നായകന്‍ സീസണില്‍ റയലിനായി നേടുന്ന എട്ടാമത്തെ ഹാട്രിക്കാണ്. റൊണാള്‍ഡോയുടെ ഹാട്രിക്കിനു(13, 32, 34) പുറമേ ഹാവിയര്‍ ഹെര്‍ണാണ്ടസ് (47), ഹാമിഷ് റോഡ്രിഗസ് (51), ജെസെ (71), മാഴ്സലോ (90) എന്നിവരാണ് മറ്റു ഗോള്‍ നേട്ടക്കാര്‍. സെര്‍ജിയോ യുസ്ഡെറോ (22), ഡിയേഗോ കാസ്ട്രോ (26), മെഹ്ദി ലാസന്‍ (42) എന്നിവര്‍ ഗെറ്റഫെയ്ക്കുവേണ്ടിയും ഗോള്‍ കണ്െടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.