ചിങ്ങവനത്തെ സ്പോര്‍ട്സ് കോളജിനു രൂപരേഖയായി
ചിങ്ങവനത്തെ സ്പോര്‍ട്സ് കോളജിനു രൂപരേഖയായി
Friday, May 22, 2015 10:37 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: കോട്ടയം ചിങ്ങവനത്തു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതു സ്വയംഭരണ പദവിയുള്ള സ്പോര്‍ട്സ് കോളജ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ പരിഗണനയില്‍. അടുത്ത മന്ത്രിസഭായോഗത്തില്‍ സ്പോര്‍ട്സ് കോളജ് സംബന്ധിച്ചു തീരുമാനം കൈക്കൊണ്േടക്കും. കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് അപ്ളൈഡ് റിസര്‍ച്ച് (ഐഐഎസ്എസ്എആര്‍) എന്ന പേരാണു നിര്‍ദേശിച്ചിട്ടുള്ളത്. ഐഐടി മാതൃകയില്‍ ദേശീയ സ്ഥാപനമായി വളര്‍ത്തിയെടുക്കുകയാണു ലക്ഷ്യം.

കോട്ടയം ചിങ്ങവനത്തു ട്രാവന്‍കൂര്‍ ഇലക്്ട്രോ കെമിക്കല്‍സിന്റെ (ടെസില്‍) അധീനതയിലുണ്ടായിരുന്ന 11.25 ഏക്കര്‍ സ്ഥലത്തോടൊപ്പം 4.5 ഏക്കര്‍ ഭൂമി കൂടി കണ്െടത്തി സ്പോര്‍ട്സ് കോളജ് സ്ഥാപിക്കാനാണു സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശം. അഞ്ചു വര്‍ഷത്തിനുള്ളില്‍ 123 കോടി രൂപ മുടക്കി അത്യാധുനിക സൌകര്യത്തോടെയുള്ള കോളജാണു വിഭാവനം ചെയ്തിട്ടുള്ളത്.

എലൈറ്റ് അത്ലറ്റുകള്‍ക്കു പരിശീലന സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ സ്പോര്‍ട്സ് കോളജില്‍ ലക്ഷ്യമിടുന്നു. കൂടാതെ കായികരംഗത്തെ പഠനത്തിനായി എട്ടു വകുപ്പുകളും ഈ കോളജില്‍ ഉണ്ടാകും.

സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവയില്‍ ഗവേഷണങ്ങളും ലക്ഷ്യമിടുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സ്ഥാപനം. കായികരംഗവുമായി ബന്ധപ്പെട്ടു ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളുമായി സഹകരിച്ച് അവിടെനിന്നുള്ള വിദഗ്ധരെ ഇവിടേക്കു ക്ളാസ് എടുക്കാനുള്‍പ്പെടെ ക്ഷണിക്കും. പദ്ധതി കേരള കായികരംഗത്തിനു തന്നെ ഏറ്റവും വലിയ നേട്ടമായിരിക്കും.മുഖ്യമന്ത്രിയായിരിക്കും കോളജിന്റെ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ കായികമന്ത്രിയും. കായിക രംഗത്തെ മികവാര്‍ന്ന വ്യക്തിത്വങ്ങളെ ഐഐഎസ്എസ്എആറിന്റെ ബോര്‍ഡ് ഓഫ് കൌണ്‍സിലില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയും കായികമന്ത്രിയും കൂടാതെ 10 അംഗങ്ങള്‍ ഗവേണിംഗ് ബോഡിയില്‍ ഉണ്ടാകണം. ഇതുകൂടാതെ സയന്റിഫിക് അഡ്വൈസറി കമ്മിറ്റി, ഫാക്കല്‍റ്റി അഡ്വൈസറി ബോര്‍ഡ് എന്നിവയും രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 50 മീറ്ററുള്ള സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ സ്റേഡിയം, ഫിറ്റ്നെസ് സെന്ററര്‍, എലൈറ്റ് സ്പോര്‍ട്സ് താരങ്ങള്‍ക്കും ഡിഗ്രി കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക ഹോസ്റല്‍ എന്നിവയും പദ്ധതിയുടെ രൂപരേഖയിലുണ്ട്. പുതിയ സ്ഥാപനത്തിനായി കിറ്റ്കോ തയാറാക്കിയ രൂപരേഖയും സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.