യൂത്ത് ബാസ്കറ്റില്‍ എറണാകുളവും തൃശൂരും ചാമ്പ്യന്മാര്‍
Sunday, May 3, 2015 12:31 AM IST
മുട്ടം: കോട്ടയത്തെ പരാജയപ്പെടുത്തി(78-67) തൃശൂരും കോഴിക്കോടിനെ പരാജയപ്പെടുത്തി(90-82) എറണാകുളവും 32-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യഥാക്രമം പെണ്‍,ആണ്‍ വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായി. മുട്ടം ഷന്താള്‍ ജ്യോതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ ജോഷ്വ ജോര്‍ജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ അലീനയും ടോപ് സ്കോറര്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും മൂന്നാം സ്ഥാനം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.