ഗാംഗുലി പെന്‍ഷന്‍ അങ്കിത് കേഷ്രിയുടെ കുടുംബത്തിന്
Sunday, April 26, 2015 12:55 AM IST
കോല്‍ക്കത്ത: കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ച് മരിച്ച ബംഗാള്‍ ക്രിക്കറ്റ് താരം അങ്കിത് കേഷ്രിയുടെ കുടുംബത്തിനു സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി. ബിസിസിഐയില്‍നിന്നും ഈ വര്‍ഷം ലഭിക്കുന്ന പെന്‍ഷന്‍ തുക അങ്കിത് കേഷ്രിയുടെ കുടുംബത്തിനു നല്‍കാനാണു ദാദയുടെ തീരുമാനം.4.25 ലക്ഷം രൂപയാണ് ഒരു ടെസ്റ് ക്രിക്കറ്റ്താരത്തിനു ബിസിസിഐയില്‍നിന്നും ലഭിക്കുന്ന വാര്‍ഷിക പെന്‍ഷന്‍. ഭാവിയില്‍ ബിസിസിഐയില്‍നിന്നും ലഭിക്കുന്ന മുഴുവന്‍ പെന്‍ഷന്‍ തുകയും കളിക്കിടെ പരിക്കേല്‍ക്കുന്ന താരങ്ങളുടെ ചികിത്സയ്ക്കായി വിനയോഗിക്കാനും ഗാംഗുലി തീരുമാനിച്ചുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.