ദേശീയ യൂത്ത് അത്ലറ്റിക്സ് : ജിസ്നയ്ക്കു സ്വര്‍ണം
ദേശീയ യൂത്ത് അത്ലറ്റിക്സ് : ജിസ്നയ്ക്കു സ്വര്‍ണം
Saturday, April 18, 2015 11:53 PM IST
പനാജി: ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജിസ്ന മാത്യുവിനു സ്വര്‍ണം. മീറ്റിന്റെ രണ്ടാംദിനമായ ഇന്നലെ നാലു വെള്ളിയും മൂന്നുവെങ്കലവുമടക്കം കേരളം എട്ടു മെഡലുകള്‍ സ്വന്തമാക്കി. 79 പോയിന്റോടെ ഹരിയാനയാണ് ഒന്നാമത്. രണ്ടാംസ്ഥാനത്തുള്ള കേരളത്തിന്റെ സമ്പാദ്യം 75 പോയിന്റാണ്.

പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 56.50 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിസ്ന സ്വര്‍ണത്തിനവകാശിയായത്. ഈ ഇനത്തിലെ മെഡലുകളെല്ലാം കേരളം തൂത്തുവാരി. ലിനറ്റ് ജോര്‍ജ് (59.47), കെ. സ്നേഹ (1:00.49) എന്നിവര്‍ വെള്ളിയും വെങ്കലവും നേടി. മീറ്റ് ഇന്ന് സമാപിക്കും. ആദ്യദിനം കേരളത്തിന്റെ പി.ആര്‍. അലീഷ കേരളത്തിനായി റിക്കാര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.


മറ്റു മെഡല്‍നേട്ടക്കാര്‍: ജി. നിഷ (പെണ്‍കുട്ടികളുടെ 5000 മീറ്റര്‍), എം. ശ്രീശങ്കര്‍ (ആണ്‍കുട്ടികളുടെ ലോംഗ്ജംപ്), അഞ്ജു ബാബു (പെണ്‍കുട്ടികളുടെ ഹൈജംപ്)- എല്ലാവര്‍ക്കും വെള്ളി. വെങ്കലം: ആതിര സോമരാജ് (പെണ്‍കുട്ടികളുടെ ഹൈജംപ്), പി.എം. അഞ്ജന (പെണ്‍കുട്ടികളുടെ 1500 മീറ്റര്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.