മുഷ്താഖ് അലി ട്രോഫി: കേരളത്തിനു രണ്ടാം ജയം
Saturday, March 28, 2015 11:42 PM IST
കൊച്ചി: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഹൈദരാബാദിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. രോഹന്‍ പ്രേം 49 ഉം സച്ചിന്‍ ബേബി 47 റണ്‍സും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ 98 റണ്‍സിന് ഓള്‍ ഔട്ടായി. കേരളത്തിനുവേണ്ടി അമിത് വര്‍മ നാലു വിക്കറ്റും പ്രശാന്ത് പത്മനാഭന്‍ രണ്ടും വിക്കറ്റുമെടുത്തു.

മറ്റൊരു മത്സരത്തില്‍ കര്‍ണാടക എട്ടു വിക്കറ്റിന് തമിഴ്നാടിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 13.5 ഓവറില്‍ 61 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടിയായി കര്‍ണാടക 9.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ആന്ധ്ര ഗോവയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. എല്ലാ ടീമുകളും മൂന്നു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളം, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നീ ടീമുകള്‍ എട്ടു വീതം പോയിന്റുമായി ഒപ്പമാണ്. ഇന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കര്‍ണാടക ഹൈദരാബാദിനെയും ഉച്ചയ്ക്ക് ഒന്നിന് കേരളം ആന്ധ്രപ്രദേശിനെയും നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.