അഫ്ഗാനെതിരേ ഓസ്ട്രേലിയയ്ക്ക് റിക്കാര്‍ഡ് വിജയം
അഫ്ഗാനെതിരേ ഓസ്ട്രേലിയയ്ക്ക് റിക്കാര്‍ഡ് വിജയം
Thursday, March 5, 2015 10:50 PM IST
പെര്‍ത്ത്്: ലോകകപ്പ് ആദ്യ റൌണ്ട് കുഞ്ഞന്മാരുടെ പ്രകടനമികവുകൊണ്ട് അമ്പരന്നവര്‍ക്ക് അവസാന റൌണ്ടിലേക്കു കടക്കുമ്പോള്‍ നിരാശ. ഐസിസി അസോസിയേറ്റഡ് മെമ്പര്‍മാരായെത്തിയ രാജ്യങ്ങളുടെ ദയനീയ പരാജയംകൊണ്ട് ലോകകപ്പിന്റെ ആവേശം പാതാളത്തില്‍ വീഴുമ്പോള്‍ വമ്പന്‍ ടീമുകള്‍ ചിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ തങ്ങള്‍ക്കും ഒരിടമുണ്െടന്നു വ്യക്തമാക്കി മുന്‍നിരയിലേക്കു വരാന്‍ കൊതിക്കുന്ന അഫ്ഗാനിസ്ഥാനെ ഓസ്ട്രേലിയ കശക്കിയെറിഞ്ഞപ്പോള്‍ യുഎഇയെ പാക്കിസ്ഥാന്‍ തച്ചുടച്ചു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനില്‍ ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 275 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. നിശ്ചിത അമ്പതോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 37.3 ഓവറില്‍ എല്ലാവരും പുറത്തായി. ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 133 പന്തില്‍ 19 ബൌണ്ടറിയും അഞ്ചു സിക്സറുമടക്കം 178 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണു മാന്‍ ഓഫ് ദ മാച്ച്. മൂന്നാം നമ്പറിലിറങ്ങിയ സ്റീവന്‍ സ്മിത്ത് 98 പന്തില്‍ 95 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓസീസിനെ കൂറ്റന്‍ സ്കോറിലേക്കു നയിച്ചത് ഗ്ളെന്‍ മാക്സ് വെല്‍ ആണ്. 39 പന്തില്‍ ആറു ബൌണ്ടറിയും ഏഴു സിക്സറുമടക്കം 88 റണ്‍സ് നേടിയ മാക്സ് വെല്‍ അഫ്ഗാന്‍ ബൌളര്‍മാരെ പിച്ചിച്ചീന്തി.

മറുപടി ബാറ്റിംഗില്‍ ഒരു സമയത്തുപോലും അഫ്ഗാനിസ്ഥാന് ഓസ്ട്രേലിയന്‍ ബൌളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 7.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണ്‍ അക്ഷരാര്‍ഥത്തില്‍ അഫ്ഗാനെ തുരത്തുകയായിരുന്നു. മിച്ചല്‍ സ്റാര്‍ക്കും ഹെയ്സല്‍വുഡും രണ്ടു വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്കു തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ദൌളത് സര്‍ദാന്‍ അഫ്ഗാനു മികച്ച തുടക്കം നല്‍കി. എന്നാല്‍, ഡേവിഡ് വാര്‍ണര്‍ സ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്നതോടെ കളിയുടെ ഗതി മാറി. തുടക്കത്തില്‍ അല്പം പകച്ചെങ്കിലും പിന്നീടു കത്തിക്കയറി.25-ാം ഓവറിലാണ് വാര്‍ണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 30-ാമത്തെ ഓവറില്‍ 150 പിന്നിട്ട വാര്‍ണര്‍ നിറഞ്ഞാടുകയായിരുന്നു. മാക്സ്് വെല്‍ വന്നതോടെ കൊട്ടിക്കലാശം ഉച്ചസ്ഥായിയിലെത്തി. സ്മിത്ത് വളരെ ഉത്തരവാദിത്വത്തോടെ ഇരുവര്‍ക്കും പിന്തുണ നല്‍കി. അഫ്ഗാനിസ്ഥാനുവേണ്ടി ദൌളത്തും ഷപൂര്‍ സര്‍ദാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴുന്നത് ഏഴാം ഓവറിലാണ്. അപ്പോള്‍ 30 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. മിച്ചല്‍ ജോണ്‍സണ്‍ അസ്മാന്‍ ഖാനിയെ പറഞ്ഞയച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ബൌളര്‍മാര്‍ അഫ്ഗാന് ഒരവസരവും നല്‍കിയില്ല. 35 പന്തില്‍ 33 റണ്‍സെടുത്ത നവ്റോസ് മംഗളാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍.


സ്കോര്‍ബോര്‍ഡ്

ഓസ്ട്രേലിയ ബാറ്റിംഗ്

ഡേവിഡ് വാര്‍ണര്‍ സി മുഹമ്മദ് നബി ബി ഷപൂര്‍ സര്‍ദാന്‍ 178, ആരോണ്‍ ഫിഞ്ച് സി നവ്റോസ് മംഗള്‍ ബി ദൌളത് സര്‍ദാന്‍ 4, സ്റ്റീവ് സ്മിത്ത് സി നജ്ബുള്ള സര്‍ദാന്‍ ബി ഷപൂര്‍ സര്‍ദാന്‍ 95, ഗ്ളെന്‍ മാക്സ്വെല്‍ സി മുഹമ്മദ് നബി ബി ദൌളത് സര്‍ദാന്‍ 88, ഫോക്നര്‍ ബി ഹമീദ് ഹസന്‍ 7, മിച്ചല്‍ മാര്‍ഷ് സി നജിബുള്ള സര്‍ദാന്‍ ബി നവ്റോസ് മംഗള്‍ 8, ഹാഡിന്‍ നോട്ടൌട്ട് 20, എക്സ്ട്രാസ് 17

ആകെ 50 ഓവറില്‍ ആറിന് 417

ബൌളിംഗ്

ദൌളത് സര്‍ദാന്‍ 10-1-101-2, ഷപൂര്‍ സര്‍ദാന്‍ 10-0-89-2, ഹമീദ് ഹസന്‍ 10-0-70-1, മുഹമ്മദ് നബി 10-0-84-0, ഷമിയുള്ള ഷെന്‍വാരി 5-0-34-0, ജാവേദ് അഹ്്മദി 4-0-18-0, നവ്റോസ് മംഗള്‍ 1-0-14-1



അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

ജാവേദ് അഹമ്മദി സി ക്ളാര്‍ക്ക് ബി ഹെയ്സല്‍വുഡ് 13, ഉസ്മാന്‍ ഖാനി സി ഫോക്നര്‍ ബി ജോണ്‍സണ്‍ 12, നവ്റോസ് മംഗള്‍ സി ഫിഞ്ച് ബി ജോണ്‍സണ്‍ 33, അസ്ഗര്‍ സ്റ്റാനിക്സായി സി സ്മിത്ത് ബി ജോണ്‍സണ്‍ 4, ഷമിയുള്ള ഷെന്‍വാരി സി ജോണ്‍സണ്‍ ബി ക്ളാര്‍ക്ക് 17, മുഹമ്മദ് നബി സി ക്ളാര്‍ക്ക് ബി മാക്സ്വെല്‍ 2, നജിബുള്ള സര്‍ദാന്‍ ബി സ്റ്റാര്‍ക്ക് 24, അഫ്സര്‍ സസായി സി ഹാഡിന്‍ ബി ഹെയ്സല്‍വുഡ് 10, ദൌളത് സര്‍ദാന്‍ ബി സ്റാര്‍ക്ക് 0, ഹമീദ് ഹസന്‍ സി വാര്‍ണര്‍ ബി ജോണ്‍സണ്‍ 7, ഷപൂര്‍ സര്‍ദാന്‍ നോട്ടൌട്ട് 0, എക്സ്ട്രാസ് 20

ആകെ 37.3 ഓവറില്‍ 142നു പുറത്ത്

ബൌളിംഗ്

മിച്ചല്‍ സ്റാര്‍ക്ക് 6-0-18-2, ഹെയ്സല്‍വുഡ് 8-1-25-2, മിച്ചല്‍ ജോണ്‍സണ്‍ 7.3-0-22-4, ക്ളാര്‍ക്ക് 5-0-14-1, മിച്ചല്‍ മാര്‍ഷ് 3-0-25-0, ഫോക്നര്‍ 4-0-8-0, മാക്സ് വെല്‍ 4-1-21-1.



പോയിന്റ് പട്ടിക

ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ് ക്രമത്തില്‍

ഗ്രൂപ്പ് എ

ന്യൂസിലന്‍ഡ് 4 4 0 8
ശ്രീലങ്ക 4 3 1 6
ഓസ്ട്രേലിയ 4 2 1 5
ബംഗ്ളാദേശ് 3 1 1 3
ഇംഗ്ളണ്ട് 4 1 3 2
അഫ്ഗാനിസ്ഥാന്‍ 4 1 3 2
സ്കോട്ലന്‍ഡ് 3 0 3 0

ഗ്രൂപ്പ് ബി

ഇന്ത്യ 3 3 0 6
ദക്ഷിണാഫ്രിക്ക 4 3 1 6
വെസ്റ് ഇന്‍ഡീസ് 4 2 2 4
പാക്കിസ്ഥാന്‍ 4 2 2 4
അയര്‍ലന്‍ഡ് 3 2 1 4
സിംബാബ്വെ 4 1 3 2
യുഎഇ 4 0 4 0

ബാറ്റിംഗ് ടോപ് 5
താരം, മത്സരം, റണ്‍സ്, ശരാശരി

1. ഷൈമാന്‍ 4 270 67.50
2. സംഗക്കാര 4 268 134.00
3. ക്രിസ് ഗെയ്ല്‍ 4 258 64.50
4. അംല 4 257 64.25
5. തിരിമനെ 4 256 85.33

ബൌളിംഗ് ടോപ് 5

(താരം, മത്സരം, വിക്കറ്റ്, ഇക്കണോമി)

1. ടിം സൌത്തി 4 13 4.88
2. സ്റാര്‍ക് 3 10 3.87
3. ട്രെന്റ് ബോള്‍ട്ട് 4 10 4.00
4. ജോണ്‍ ഡേവി 3 9 5.25
5. മോര്‍ക്കല്‍ 4 9 5.07
5. ഇമ്രാന്‍ താഹിര്‍ 4 9 4.47
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.