ഗ്രീസില്‍ പ്രഫഷണല്‍ ഫുട്ബോളിനു സസ്പെന്‍ഷന്‍
Friday, February 27, 2015 10:44 PM IST
ജോസ് കുമ്പിളുവേലില്‍

ആഥന്‍സ്: ഗ്രീസില്‍ പ്രഫഷണള്‍ ഫുട്ബോള്‍ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച ഒളിമ്പ്യാക്കസും പനതിനായികോസും തമ്മില്‍ നടന്ന സൂപ്പര്‍ ലീഗ് മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണിത്. ചൊവ്വാഴ്ച ബോര്‍ഡ് യോഗത്തില്‍ ക്ളബ് അധികൃതര്‍ തമ്മിലും അടിപിടിയുണ്ടായിരുന്നു. ഈ സീസണില്‍ മൂന്നാം തവണയാണ് സൂപ്പര്‍ ലീഗ് സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.


സെപ്റ്റംബറിലും നവംബറിലും സസ്പെന്‍ഡ് ചെയ്യപ്പെടാന്‍ കാരണം സംഘര്‍ഷം തന്നെയായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നത് സര്‍ക്കാരിനെ നയിക്കുന്ന സൈറിസ പാര്‍ട്ടി പ്രഖ്യാപിച്ചു. മത്സരങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതിനായി ചില നിയമ ഭേദഗതികളും നടപ്പാക്കുമെന്ന് സൂപ്പര്‍ ലീഗ് പ്രസിഡന്റ് ജോര്‍ജസ് ബോറോവിലോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.