കിവികള്‍ക്കു ജയം
Monday, February 2, 2015 1:15 AM IST
വെല്ലിംഗ്ടണ്‍: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 45.3 ഓവറില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായി. പാക് നിരയില്‍ 29 പന്തില്‍ 67 റണ്‍സെടുത്ത ഷാഹിദ് അഫ്രീദിക്കും നായകന്‍ മിസ്ബാ ഉള്‍ഹഖിനും (58) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഗ്രാന്റ് എലിയട്ട് മൂന്നുവിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ 39.3 ഓവറില്‍ ലക്ഷ്യം കണ്ടു. 64 റണ്‍സെടുത്ത ഗ്രാന്റ് എലിയട്ടും റോസ് ടെയ്ലറുമാണ് (59) ആതിഥേയരുടെ വിജയശില്പികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.