പെയ്സ് സഖ്യം ഫൈനലില്‍, സാനിയ സഖ്യം പുറത്ത്
പെയ്സ് സഖ്യം ഫൈനലില്‍, സാനിയ സഖ്യം പുറത്ത്
Saturday, January 31, 2015 11:13 PM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ സാനിയ മിര്‍സ-ബ്രൂണോ സൊവാരെസ് സഖ്യത്തിനു തോല്‍വി. അതേസമയം, ലിയന്‍ഡര്‍ പെയ്സ്- മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ കടന്നു. സു വീ ഷി-പബ്ളോ കുവാസ് സഖ്യത്തെ 7-5,6-4 നാണ് പെയ്സ് സഖ്യം കീഴ്പ്പെടുത്തിയത്. ഇത് 15-ാം തവണയാണ് പെയ്സ് ഉള്‍പ്പെടുന്ന സഖ്യം ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടക്കുന്നത്. 6-3, 2-6, 8-10നാണ് സാനിയ ഉള്‍പ്പെട്ട സഖ്യം തോറ്റത്.

ആദ്യ സെറ്റ് 6-3നു അനായാസം സ്വന്തമാക്കിയശേഷമാണ് സാനിയ-ബ്രൂണോ സഖ്യത്തിനു കാലിടറിയത്. രണ്ടാംസെറ്റ് 6-2നു ഫ്രഞ്ച്-കനേഡിയന്‍ താരങ്ങളായ ക്രിസ്റീന മല്‍ഡനോവിക് ഡാനിയേല്‍ നെസ്റ്റോര്‍ സഖ്യം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാംസെറ്റ് 10-8ന് നേടി ഇരുവരും ഫൈനലിലേക്കു യോഗ്യത നേടി.


ജോക്കോവിച്ച് - മുറെ ഫൈനല്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഞായറാഴ്ച നടക്കുന്ന പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിടും. നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡഡിന്റെ സ്റാനിസ്ളാസ് വാവ്റിങ്കയെ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ച് ഫൈനലിലെത്തിയത്. 7-6 (7-1), 3-6, 6-4, 4-6, 6-0നാണ് സെര്‍ബിയന്‍ താരം ജയം നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.