മാഡ്രിഡ് ടീമുകള്‍ക്കും ആഴ്സണലിനും ജയം
Friday, November 28, 2014 12:07 AM IST
ലണ്ടന്‍/ബാസല്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്, ആഴ്സണല്‍, അത്ലറ്റികോ മാഡ്രിഡ് എന്നിവര്‍ ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. എന്നാല്‍ ബയേര്‍ ലവര്‍കൂസനും ലിവര്‍പൂളും യുവന്റസും സെനീത് സെന്റ് പീറ്റേഴ്സ്ബര്‍ഗും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് എവേ മത്സരത്തില്‍ എഫ്സി ബാസലിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. ക്രിസ്റ്യാനോ റൊണാള്‍ഡോ(35)യുടെ ഗോളിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ വിജയിച്ചത്. റയലിന്റെ തുടര്‍ച്ചയായ പതിനഞ്ചാം ജയമാണ് ബാസലില്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ 71 ഗോള്‍ തികച്ച ക്രിസ്റ്റ്യാനോ റൌണ്‍ ഗോള്‍സാലസിന്റെ ഗോള്‍ നേട്ടത്തിനൊപ്പമെത്തി.


ആഴ്സണലിന്റെ എമിറേറ്റ്സ് സ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കി പീരങ്കപട വിജയം കണ്ടു. ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഹോം മത്സരത്തില്‍ ഗ്രീക്ക് ക്ളബ്ബ് ഒളിമ്പമ്പ്യാക്കസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ ബയര്‍ ലവര്‍കൂസനെ എഎസ് മോണക്കോ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.