ഫെഡറര്‍ ഇന്ത്യയില്‍ കളിക്കുന്ന കാര്യം സംശയം
Friday, November 21, 2014 11:09 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിരാശ പടര്‍ത്തി റോജര്‍ ഫെഡററുടെ പരിക്ക്. ഇതോടെ 28ന് ആരംഭിക്കുന്ന പ്രഥമ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യം സംശയമായി. ഫെഡറര്‍ ഇന്ത്യന്‍ എയ്സ് ടീമിലെ അംഗമാണ്. എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിനിടെ പുറം വേദനയെത്തുടര്‍ന്ന് ലോക രണ്ടാം നമ്പര്‍ താരം ഫെഡറര്‍ ഫൈനലില്‍നിന്നു പിന്മാറിയിരുന്നു. എന്നാല്‍, ഡേവിസ് കപ്പ് ഫൈനലിനൊരുങ്ങുന്ന സ്വിറ്റ്സര്‍ലന്‍ഡ് ടീമില്‍ ഫെഡറര്‍ കളിക്കുന്നുണ്െടന്നത് ചെറിയ ആശ്വാസമാണ് ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന്റെ സംഘാടകര്‍ക്കു നല്കിയിരിക്കുന്നത്. തങ്ങള്‍ ഫെഡററിന്റെ അധികൃതരുമായി സംസാരിച്ചിരുന്നതായും അദ്ദേഹം ആരോഗ്യവാനാണെന്നും ഡേവിഡ് കപ്പ് ഫൈനലില്‍ കളിക്കുന്നുണ്െടന്നും പ്രീമിയര്‍ ലീഗിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മഹേഷ് ഭൂപതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.