സച്ചിനു വീണ്ടും അംഗീകാരം
സച്ചിനു വീണ്ടും അംഗീകാരം
Thursday, October 30, 2014 11:16 PM IST
സിഡ്നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ ഓസ്ട്രേലിയയിലെ ബ്രാഡ്മാന്‍ ഫൌണ്േടഷന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ബ്രാഡ്മാന്റെ ജന്മദിനത്തോടനുബന്ധിച്ചു സിഡ്നിയിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സച്ചിനെ ആദരിച്ചു. 1998ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ബ്രാഡ്മാനെ കാണാന്‍ പോയ സന്ദര്‍ഭം ജീവിതത്തിലെ അപൂര്‍വനിമിഷമായിരുന്നുവെന്നു സച്ചിന്‍ പറഞ്ഞു.

ബ്രാഡ്മാന്റെ വീട്ടിലേക്കുള്ള യാത്രയില്‍ കാറിലിരിക്കുമ്പോള്‍ ഞാനും ഷെയ്ന്‍ വോണും പരസ്പരം ചോദിച്ചു ആര് അദ്ദേഹത്തോട് ആദ്യ ചോദ്യം ചോദിക്കും. ഞാന്‍ വോണിനോടു പറഞ്ഞു, താങ്കള്‍ ഓസ്ട്രേലിയക്കാരനാണ് അതുകൊണ്ട് നിങ്ങള്‍ തുടങ്ങണം. എന്നാല്‍ വോണ്‍ ഇതംഗീകരിച്ചില്ല. സച്ചിന്‍, താങ്കള്‍ ബാറ്റ്സ്മനാണ് അതുകൊണ്ട് ആദ്യ ചോദ്യം താങ്കള്‍ ചോദിക്കുന്നതാണ് ഉചിതം- സച്ചിന്‍ ഓര്‍മകളിലേക്കു മടങ്ങിക്കൊണ്ടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.