കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍
Wednesday, October 1, 2014 11:57 PM IST
ഇഞ്ചിയോണ്‍: ദക്ഷിണ കൊറിയയെ 45-26നു തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കബഡിയില്‍ സെമിയിലെത്തി. നേരത്തെ ഇന്ത്യ ബംഗ്ളാദേശിനെയും തോല്പിച്ചിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യക്കു കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്കായില്ല. പകുതിക്കു പിരിയുമ്പോള്‍ 27-10 എന്ന നിലയിലായിരുന്നു ഇന്ത്യ. നാളെയാണ് സെമിഫൈനല്‍. ബി ഗ്രൂപ്പ് രണ്ടാംസ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികള്‍. 1990 ഏഷ്യാഡില്‍ കബഡി മത്സരയിനമാക്കിയതു മുതല്‍ ഇന്ത്യയാണ് സ്വര്‍ണമെഡല്‍ ജേതാക്കള്‍. വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നു ക്യാപ്റ്റന്‍ തേജസ്വിനി പ്രതീക്ഷ പ്രകടിപ്പിച്ചു. പുരുഷന്മാര്‍ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെ കീഴടക്കി. 23-11നാണ് ഇന്ത്യ വിജയം നേടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.