ഉത്തേജനം: മലേഷ്യന്‍ വുഷു താരത്തിന് അയോഗ്യത
Wednesday, October 1, 2014 11:56 PM IST
ഇഞ്ചിയോണ്‍: ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ട മലേഷ്യയുടെ വനിതാ വുഷു സ്വര്‍ണമെഡല്‍ ജേതാവ് തായ് ചിയു സുവേനെ അയോഗ്യയാക്കി. ഇതോടെ ഇഞ്ചിയോണില്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്ന മൂന്നാമത്തെ താരമായി ഇവര്‍. വിധിക്കെതിരേ അപ്പീല്‍ നല്കുമെന്നു മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. താരത്തിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കിയതായും മെഡല്‍ തിരിച്ചുവാങ്ങുമെന്നും ഒസിഎ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ താജിക്കിസ്ഥാന്റെ ഫുട്ബോള്‍ താരവും കംബോഡിയയുടെ സോഫ്റ്റ് ബോള്‍ താരവും ഉത്തേജകമരുന്നു പരിശോധനയില്‍ കുടുങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.