കെഇ ട്രോഫി: കയ്യുംപുറം, ബത്തേരി സ്കൂളുകള്‍ ജേതാക്കള്‍
Tuesday, September 23, 2014 11:41 PM IST
ഏറ്റുമാനൂര്‍: മാന്നാനം കെഇ സ്കൂളില്‍ കെഇ ട്രോഫിക്കുവേണ്ടി നടന്ന 16-ാമത് ഓള്‍ കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ കയ്യുംപുറം എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബത്തേരി സെന്റ് മേരീസ് ഹൈസ്കൂളും ജേതാക്കളായി.

ഇന്നലെ നടന്ന ഫൈനലില്‍ കയ്യുംപുറം എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്കൂളിനെയും ബത്തേരി സെന്റ് മേരീസ് ഹൈസ്കൂള്‍, കണ്ണൂര്‍ ഗവണ്‍മെന്റ് വിഎച്ച്എസിനെയും (25-12, 25-17, 25-22) പരാജയപ്പെടുത്തി.

സ്കൂളിന്റെ ജൂബിലിക്കു മുന്നോടിയായി നടത്തിയ ഫുട്ബോള്‍ സൌഹൃദ മത്സരത്തില്‍ തൃശൂര്‍ സെന്റ് അഗസ്റിന്‍ സ്കൂള്‍, കോട്ടയം സിഎംഎസ് എച്ച്എസ്എസിനെ തോല്‍പ്പിച്ചു ജേതാക്കളായി. സ്കോര്‍: 4-0.

ഐസിഎസ്ഇ പെണ്‍കുട്ടികളുടെ വിഭാഗം വോളിബോളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂളിനെ പരാജയപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ ഫിനിക്സ് പബ്ളിക് സ്കൂളും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാവേലിക്കര ബിഷപ് മൂര്‍ വിദ്യാപീഠിനെ പരാജയപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ ഫീനിക്സ് പബ്ളിക് സ്കൂളും ജേതാക്കളായി.


ഐഎസ്സി വിഭാഗത്തില്‍ കായംകുളം ബിഷപ് മൂര്‍ വിദ്യാപീഠിനെ തോല്‍പ്പിച്ച മാവേലിക്കര ബിഷപ് മൂര്‍ വിദ്യാപീഠ് ആണ് ജേതാക്കള്‍.

സമാപനസമ്മേളനത്തില്‍ സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്യന്‍ അട്ടിച്ചിറ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ എസ്പി കെ.വി. ജോസഫ്, സിനിമാ താരങ്ങളായ മിയ ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഈന്തുംകുഴി സിഎംഐ, ഹെഡ്മാസ്റര്‍ ഷാജി ജോര്‍ജ്, പിടിഎ പ്രസിഡന്റ് അഡ്വ. റോയിസ് ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.