വിന്‍ഡീസിനു ജയം, പരമ്പര
Thursday, September 18, 2014 11:57 PM IST
സെന്റ് ലൂസിയ: ബംഗ്ളാദേശിനെതിരേ രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ് മത്സരത്തിലും വെസ്റിന്‍ഡീസിന് വമ്പന്‍ ജയം. സന്ദര്‍ശകരെ 296 റണ്‍സിന് അവര്‍ തകര്‍ത്തു. ഇതോടെ രണ്ടു മത്സരങ്ങളുള്ള പരമ്പര ആതിഥേയര്‍ 2-0ന് തൂത്തുവാരി. വിന്‍ഡീസ് ക്യാപ്റ്റന്‍ ദിനേഷ് രാംദിന്റെ നായകത്വത്തില്‍ രാജ്യം നേടുന്ന ആദ്യ പരമ്പര വിജയമാണിത്. സ്കോര്‍: വെസ്റിന്‍ഡീസ് 380, 269/4, ബംഗ്ളാദേശ് 161, 192. 489 റണ്‍സ് ലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിനെ 72 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റ് പിഴുത സുലൈമാന്‍ ബെന്നിന്റെ പ്രകടനം തകര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.