റിലേ ടീമുകള്‍ ഏഷ്യന്‍ ഗെയിംസിന്
Wednesday, September 17, 2014 10:41 PM IST
പാട്യാല: വനിതകളുടെ 100,400 മീറ്റര്‍ റിലേ ടീമുകള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍. ഇന്നലെ പാട്യാലയില്‍ നടന്ന സെലക്്ഷന്‍ ട്രയല്‍സില്‍ 400 മീറ്റര്‍ റിലേ മൂന്നു മിനിറ്റ് 29.93 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്തതോടെയാണ് ടീമിന് ഇഞ്ചിയോണ്‍ ടിക്കറ്റ് തരപ്പെട്ടത്. അതേസമയം, പുരുഷന്മാരുടെ 400 മീറ്റര്‍ റിലേയില്‍ യോഗ്യതാ മാര്‍ക്ക് കടക്കാന്‍ ടീമിനായില്ല. ഇവര്‍ക്ക് ഒരവസരം കൂടി നല്‍കും.

100 മീറ്റര്‍ റിലേയിലും ടീം യോഗ്യത നേടി. 45.27 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. അതേസമയം, ട്രിപ്പിള്‍ ജംപ് താരങ്ങളായ മയൂഖ ജോണി, രഞ്ജിത് മഹേശ്വരി എന്നിവര്‍ക്ക് യോഗ്യത കണ്െടത്താന്‍ ഒരുവസരംകൂടി നല്‍കും. മയൂഖ ഇന്നലെ 13.18 മീറ്റര്‍ കണ്െടത്തിയപ്പോള്‍ രഞ്ജിത് പങ്കെടുത്തില്ല. അതുപോലെ ഷോട്ട്പുട്ട് താരം ഓംപ്രകാശിന്റെ പങ്കാളിത്തം ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും. ഓംപ്രകാശ് പരിക്കിന്റെ പിടിയിലാണ്. നേരത്തെ 56 അംഗ ടീമിനെ അത്ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെയായിരുന്നു ടീമിനെ പ്രഖ്യാപിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.