മെസിതന്നെ സൂപ്പര്‍: നെയ്മര്‍
Monday, September 15, 2014 11:21 PM IST
ബാഴ്സലോണ: ലയണല്‍ മെസിയാണ് ലോകത്തിലെ മികച്ച ഫുട്ബോളറെന്നു ബ്രസീല്‍ താരം നെയ്മര്‍. സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ ബില്‍വാവോയ്ക്കെതിരായ മത്സരം ജയിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.നെയ്മറുടെ ഇരട്ടഗോളിലാണ് ബാഴ്സ വെന്നിക്കൊടി പാറിച്ചത്. മെസിയുടെ രണ്ടു മനോഹര പാസുകളാണ് നെയ്മര്‍ക്കു ഗോളിനുള്ള അവസരമൊരുക്കിയത്. മികച്ച പ്രകടനം നടത്താനായതില്‍ താന്‍ സന്തോഷവാനാണെന്നും ബ്രസീല്‍ താരം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.