ക്രിക്കറ്റ് കോഴ ഇതുവരെ
ക്രിക്കറ്റ് കോഴ ഇതുവരെ
Friday, May 17, 2013 12:05 AM IST
2000 ഏപ്രില്‍ ഏഴ്: ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണിയയ്ക്ക് ഒത്തുകളിയില്‍ പങ്കുണ്െടന്ന് ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തല്‍. ക്രോണിയ, നിക്കി ബോയ, പീറ്റര്‍ സ്ട്രൈഡം എന്നിവര്‍ക്കെതിരേയായിരുന്നു കേസ്. ഇടനിലക്കാരനെ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദീന്‍ 1996ല്‍ പരിചയപ്പെടുത്തിയെന്ന് ക്രോണിയ വെളിപ്പെടുത്തി. പിന്നാലെ അസ്ഹറുദീനും ജഡേജയും പിടിക്കപ്പെട്ടു.

2008 മേയ്: വെസ്റിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സിന് രണ്ടു വര്‍ഷത്തെ വിലക്ക്. ഇന്ത്യന്‍ വാതുവയ്പ്പുകാരനില്‍ നിന്നും പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് സാമുവല്‍സ് വിലക്കു നേരിട്ടത്.

2011 നവംബര്‍: ഒത്തുകളിച്ചതിനെത്തുടര്‍ന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ ലണ്ടനില്‍ അറസ്റില്‍. സ്പോട്ട് ഫിക്സിംഗായിരുന്നു നടത്തിയത്. നോബോള്‍ എറിയുമെന്നായിരുന്നു ബൌളര്‍മാര്‍ നല്‍കിയ വാഗ്ദാനം.


2012 ജൂണ്‍: പാക് താരം ഡാനിഷ് കനേറിയയും ഇംഗ്ളണ്ട് ബൌളര്‍ വെസ്റ്ഫീല്‍ഡും പിടിക്കപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ഒത്തുകളിച്ചതിനാണ് ഇവര്‍ പിടിയിലായത്. ഒത്തുകളിക്ക് പിടിക്കപ്പെടുന്ന ആദ്യ ഇംഗ്ളീഷ് ക്രിക്കറ്ററായി വെസ്റ്ഫീല്‍ഡ്.

2012 ജൂണ്‍: അഞ്ചാം സീസണ്‍ ഐപിഎലില്‍ ഒത്തുകളിച്ചതിന് അഞ്ചു താരങ്ങളെ പുറത്താക്കി. റ്റി.പി. സുധീന്ദ്ര (ഡക്കാന്‍), മാിേഷ് മിശ്ര (പൂന), അമിത് യാദവ്, ശലഭ് ശ്രീവാസ്തവ (പഞ്ചാബ്), അഭിവന് ബാലി (ഡല്‍ഹി) എന്നിവരാണ് കഴിഞ്ഞ സീസണില്‍ ഒത്തുകളിയെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.