ഡല്‍ഹിയെ പഞ്ചാബ് ഒതുക്കി
ഡല്‍ഹിയെ പഞ്ചാബ്  ഒതുക്കി
Wednesday, April 24, 2013 10:48 PM IST
ന്യൂഡല്‍ഹി: മുംബൈക്കെതിരായ മിന്നും വിജയത്തിന്റെ ആവേശത്തിലെത്തിയ ഡെയര്‍ഡെവിള്‍സിനെ കിംഗ്സ് ഇലവന്‍ അഞ്ചു വിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്ത് വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഡല്‍ഹിക്കു തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. മുംബൈക്കെതിരേ 151 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ സ്വന്തമാക്കിയ സെവാഗ് - ജയവര്‍ധന കൂട്ടുകെട്ടിന് ശോഭിക്കാനായില്ല. ആദ്യ ഓവറില്‍ തന്നെ ജയവര്‍ധന (4) പുറത്ത്. പ്രവീണ്‍കുമാറിന്റെ പന്തില്‍ ഡേവിഡ് ഹസിയുടെ ക്യാച്ചിലൂടെയാണ് ജയവര്‍ധന പുറത്തായത്. സെവാഗും (23) ഡേവിഡ് വാര്‍ണറുമാണ് (40) ഡല്‍ഹി ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പഞ്ചാബിന്റെ ഹര്‍മീത് സിംഗ് 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.


121 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ കിംഗ്സ് ഇലവനെ വിജയത്തിലെത്തിച്ചത് 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ്. 39 പന്തില്‍ നിന്ന് മൂന്നു ഫോറിന്റെ സഹായത്തോടെയായിരുന്നു മില്ലര്‍ 34 റണ്‍സെടുത്തത്. ഡേവിഡ് ഹസി 20ഉം മന്‍ദീപ്സിംഗ് 24ഉം റണ്‍സ് വീതം സ്വന്തമാക്കി. 21 പന്തില്‍ നിന്ന് ഒരു സിക്സും ഒരു ഫോറും അടക്കമാണ് ഹസി 20 റണ്‍സെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.