കാണ്ടാമൃഗവും കുതിരയും ഇന്ത്യക്കാര്‍
കാണ്ടാമൃഗവും കുതിരയും ഇന്ത്യക്കാര്‍
Saturday, November 22, 2014 12:08 AM IST
ലണ്ടന്‍: കുതിരയും കാണ്ടാമൃഗവും ഭാരതീയര്‍. ആ ജീവികളുടെ ഉദ്ഭവം ഇന്ത്യയിലാണ്. 5.4 കോടി വര്‍ഷം മുമ്പ്.

ഇന്ത്യയിലെ കല്‍ക്കരി ഖനികള്‍ക്കു സമീപം നടത്തിയ പഠനങ്ങളില്‍നിന്ന് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. ശരീരശാസ്ത്രവും പരിണാമവും പഠിപ്പിക്കുന്ന കെന്‍ റോസിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.പെറിസോഡാക്ടില എന്ന ജീവി വിഭാഗത്തിലാണു കുതിരകളും കാണ്ടാമൃഗങ്ങളും പെടുക. വിരലുകളുടെ എണ്ണംവച്ചാണ് ഈ വിഭജനം.


പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കല്‍ക്കരി ഖനികളില്‍നിന്ന് 5.45 കോടി വര്‍ഷം പഴക്കമുള്ള അസ്ഥിക്കഷണങ്ങളും പല്ലുകളും മറ്റും കണ്ടുകിട്ടിയതുവച്ചു നടത്തിയ പഠനമാണ് ഈ നിഗമനത്തിലെത്തിയത്. പഠനഫലം നേച്ചര്‍ കമ്യൂണിക്കേഷന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യ ഒരു ദ്വീപായി ഇന്ത്യാ മഹാസമുദ്രത്തിലൂടെ വടക്കോട്ടു നീങ്ങിയിരുന്ന കാലത്താണ് ഈ ജീവിവര്‍ഗം ഇന്ത്യയില്‍ ഉദയംകൊണ്ടതെന്നാണു പഠനഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.