എംജിആറിന്റെ സഹോദരപുത്രി ബിജെപിയിൽ
Tuesday, January 17, 2017 2:40 PM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യ മന്ത്രി എം.ജി.രാമചന്ദ്രന്റെ സഹോദരപുത്രി ലീലാവതി(66) ബിജെപിയിൽ ചേർന്നു. എംജിആറിന്റെ മൂത്ത സഹോദരൻ ചക്രപാണിയുടെ മകളായ ലീലാവതിയാണ് എംജിആറിനു വൃക്ക നല്കിയത്. 1984 ഡിസംബർ 19ന് അമേരിക്കയിലെ ബ്രൂക് ലിനിലായിരുന്നു ശസ്ത്രക്രിയ.