രാഹുലിനെ കണ്ടെത്താൻ ഒരു ലക്ഷമെന്നു ബിജെപി; രാജ്നാഥിന് കൊടുക്കൂ എന്നു കോൺഗ്രസ്
രാഹുലിനെ കണ്ടെത്താൻ ഒരു ലക്ഷമെന്നു ബിജെപി; രാജ്നാഥിന് കൊടുക്കൂ എന്നു കോൺഗ്രസ്
Thursday, June 23, 2016 12:46 PM IST
ഭോപ്പാൽ: രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തെ പരിഹസിച്ച് മധ്യപ്രദേശ് ബിജെപി നേതാവ് രംഗത്ത്. രാഹുൽ ലോകത്തിന്റെ ഏതു കോണിലാണ് ഉള്ളതെന്നു കണ്ടുപിടിക്കുന്ന ആൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് മധ്യപ്രദേശിലെ ബിജെപി വക്‌താവ് വിജേന്ദ്ര സിംഗ് സിസോഡിയ പ്രഖ്യാപിച്ചു. രാഹുലിന്റെ വിലാസം പറയൂ, ഒരു ലക്ഷം രൂപ സ്വന്തമാക്കൂ എന്ന തലക്കെട്ടോടെ ഇറക്കിയ പ്രസ്താവനയിലാണ് വിജേന്ദ്ര സിംഗിന്റെ പരിഹാസം.

ബിജെപി നേതാവിന് രാഹുൽ ഗാന്ധിയെ ഭയമാണെന്ന് കോൺഗ്രസ് വക്‌താവ് രവി സക്സേന തിരിച്ചടിച്ചു. അദ്ദേഹം എസ്പിജി സുരക്ഷയുള്ള ആളാണ്. ഇനി ഏറ്റവും എളുപ്പം വിജേന്ദ്ര സിംഗിന് ഉത്തരം കിട്ടണമെന്ന് നിർബന്ധമാണെങ്കിൽ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ കൊടുത്തിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോടു ചോദിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.