ലോട്ടറി: മിസോറാമിന്റെ വിജ്ഞാപനം ഹാജരാക്കും
Monday, September 18, 2017 11:52 AM IST
കൊച്ചി: മിസോറാം ലോട്ടറിയുടെ വിൽപന കേരളത്തിൽ അവസാനിപ്പിച്ചെന്നു വ്യക്തമാക്കി മിസോറാം സർക്കാർ അയച്ചു നൽകിയ വിജ്ഞാപനം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കും.
ജിഎസ്ടി ചട്ടങ്ങൾ നിമിത്തം മിസോറാം ലോട്ടറിയുടെ കേരളത്തിലെ വില്പന തടസപ്പെട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി വിതരണക്കാരായ പാലക്കാട്ടെ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് സമർപ്പിച്ച ഹർജിയിലാണ് മിസോറാം ധനകാര്യ വകുപ്പ് സെപ്റ്റംബർ അഞ്ചിനിറക്കിയ വിജ്ഞാപനം ഹാജരാക്കുക. സൂപ്പർ ഡീലക്സ് എന്ന ലോട്ടറിയുടെ കേരളത്തിലെ വില്പന അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് മിസോറാം സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഈ വിജ്ഞാപനം ഹാജരാക്കുന്നതോടെ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് നൽകിയ ഹർജി അപ്രസക്തമാകുമെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു.