ഉണ്ണിത്താന്‍ വധശ്രമം; പുഞ്ചിരി മഹേഷിനെതിരേ വാറണ്ട്
Friday, May 29, 2015 10:46 PM IST
തിരുവനന്തപുരം: മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് അറസ്റ് വാറണ്ട്.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശി പുഞ്ചിരി മഹേഷ് എന്ന മഹേഷിനെതിരെ സിബിഐ പ്രത്യേക കോടതി ജഡ്ജി രഘുവാണ് വാറണ്ട് ഉത്തരവിട്ടത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാത്തതിനാലാണു നടപടി.