25ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജിയുടെ ആൻജിയോസ്പേം, മോർഫോളജി ആൻഡ് സിസ്റ്റമാറ്റിക് ബോട്ടണി (2013 & 2014 അഡ്മിഷൻ), ജനറ്റിക്സ് (2015 അഡ്മിഷൻ മുതൽ) എന്നീ പരീക്ഷകൾ മേയ് നാലിലേക്ക് മാറ്റിവച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) യുടെ ജനറ്റിക്സ് (2015 അഡ്മിഷൻ മുതൽ) എവല്യൂഷൻ (2015 അഡ്മിഷൻ) എന്നീ പരീക്ഷകളും മേയ് നാലിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
23ന് നടത്താനിരുന്ന ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ പേപ്പർ ഢ റിയൽ അനാലിസിസ് പരീക്ഷ 25ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഏപ്രിലിൽ ആരംഭിച്ച അവസാന വർഷ ബിഎസ്സി (സി എസ്)/ബിസിഎയുടെ 23ന് നടത്താനിരുന്ന സോഫ്റ്റ്വെയർ എൻജിനീയറിംഗ് (പഴയ സ്കീം) പരീക്ഷയും പുതിയ സ്കീം 13.304 കംപ്യൂട്ടർ നെറ്റ്വർക്ക് പരീക്ഷയും 27നും 24ന് നടത്താനിരുന്ന വിഷ്വൽ റ്റൂൾസ് (പഴയ സ്കീം) പരീക്ഷയും 13.305 പ്രോഗ്രാമിംഗ് ഇൻ ജാവ (പുതിയ സ്കീം) പരീക്ഷയും മേയ് മൂന്നിന് നടത്തും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
ബിഎ ടൈംടേബിൾ
മേയ് രണ്ടു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (തിരുവനന്തപുരം ഗവ. വിമെൻസ് കോളജ്) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
എംസിഎ ഫലം
2017 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എംസിഎ (2011 സ്കീം സ്പെഷ്യൽ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.
ബിആർക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ
മേയിൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിആർക്ക് പരീക്ഷയുടെ (2013 സ്കീം) ഓണ്‍ലൈൻ രജിസ്ട്രേഷൻ 23ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
സ്പെഷ്യൽ ക്ലാസ്
വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ് (പൊളിറ്റിക്സ്) 27 ന് പാളയം എസ്ഡിഇയിൽ നടത്തും. അന്നേ ദിവസം ഒന്നാം സെമസ്റ്റർ സോഷ്യോളജി ടെസ്റ്റ് പേപ്പർ നടത്തും. സംശയങ്ങൾക്ക് 9539968536.
എംഎസ്സി ഫലം
2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി (റഗുലർ, സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.