University News
അപേക്ഷാ തീയതി
നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ (2016 അഡ്മിഷൻറഗുലർ സ്റ്റഡി/2013,2014 + 2015) അഡ്മിഷൻ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്,സിഎസ്എസ്) പരീക്ഷകൾക്ക് 20 മുതൽ 27 വരെയും 50 രൂപ പിഴയോടെ 28 മുതൽ മേയ് ഒന്നു വരെയും 500 രൂപ സൂപ്പർ ഫൈനോടെ മേയ് രണ്ടു മുതൽ മൂന്നു വരെയും ഓൻലൈൻ രജിസ്ട്രേഷൻ നടത്താം. റഗുലർ വിദ്യാർഥികളുടെ ഫീസ് പ്രോഗ്രാം തിരിച്ച് ഇപേയ്മെന്‍റ് ആയി അടക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും ( സെമസ്റ്ററിന് പരമാവധി 150 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടക്കണം. മേഴ്സി ചാൻസ് അപേക്ഷകർ (2012 അഡ്മിഷൻ) 5000 രൂപ സ്പെഷൽ ഫീസും അടക്കണം. ഇന്േ‍റർണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ കോളജുകൾ അപ്ഫലോഡ് ചെയ്യേണ്ടതാണ്. സപ്ലിമെന്‍ററി വിദ്യാർഥികൾ അപേക്ഷകൾ സർവകലാശാലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്‍ററി, പഴയ സ്കീം 20092015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷ മേയ് ഒന്പതിന് ആരംഭിക്കും. അപേക്ഷകൾ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 26 വരെയും സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിംഗ് (20172019 ബാച്ച്) പരീക്ഷ മേയ് നാലിന് ആരംഭിക്കും. അപേക്ഷകൾ 20 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 25 വരെയും സ്വീകരിക്കും.

ഒന്നാം വർഷ എംഫാം സപ്ലിമെന്‍ററി (2016 അഡ്മിഷൻ + 2016 നു മുന്പുള്ള അഡ്മിഷൻ) പരീക്ഷ മേയ് 17 ന് ആരംഭിക്കും. അപേക്ഷകൾ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 26 വരെയും സ്വീകരിക്കും. സിവി ക്യാന്പ് ഫീസായി 300 രൂപ പരീക്ഷാ ഫീസിനൊപ്പം അടക്കണം.

രണ്ടാം വർഷ ബിഎസ്സി എംഎൽടി (2008 മുതൽ അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷ മേയ് 17നു ആരംഭിക്കും. അപേക്ഷകൾ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 30 വരെയും സ്വീകരിക്കും. സിവി ക്യാന്പ് ഫീസായി പേപ്പർ ഒന്നിന് 20 രൂപ വീതം പരീക്ഷാ ഫീസിനൊപ്പം അടക്കണം.

നാലാം വർഷ ബിഎസ്സി നഴ്സിംഗ് സപ്ലിമെന്‍ററി (2007 മുതൽ അഡ്മിഷൻ) പരീക്ഷകൾ മേയ് 16ന് ആരംഭിക്കും. അപേക്ഷകൾ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 26 വരെയും സ്വീകരിക്കും. പേപ്പർ ഒന്നിന് 20 രൂപ വീതം (പരമാവധി 100 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനൊപ്പം അടക്കണം. ആദ്യമായി മേഴ്സി ചാൻസിന് അപേക്ഷിക്കുന്നവർ 5000 രൂപയും വീണ്ടും അപേക്ഷിക്കുന്നവർ 7000 രൂപയും സ്പെഷൽ ഫീസും അടക്കണം.

നാലാം സെമസ്റ്റർ ബിപിഎഡ് (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്‍ററി)പരീക്ഷകൾ 27ന് ആരംഭിക്കും.അപേക്ഷകൾ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 21 വരെയും സ്വീകരിക്കും.

മൂന്നാം സെമസ്റ്റർ എംപിഎഡ് (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്‍ററി) പരീക്ഷകൾ മേയ് 11നു ആരംഭിക്കും.അപേക്ഷകൾ 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 25 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനൊപ്പം അടക്കണം.

ഒന്നാം സെമസ്റ്റർ എംപിഎഡ് (2017 അഡ്മിഷൻ റഗുലർ, സപ്ലിമെന്‍ററി)പരീക്ഷകൾ മേയ് 22ന് ആരംഭിക്കും.അപേക്ഷകൾ 24 വരെയും 50 രൂപ പിഴയോടെ 25 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 28 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാ ഫീസിനൊപ്പം അടക്കണം.

ഒന്നാം സെമസ്റ്റർ എംഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ (2017 അഡ്മിഷൻ റഗുലർ, സപ്ലിമെന്‍ററി)പരീക്ഷകൾ മേയ് 23 ന് ആരംഭിക്കും.അപേക്ഷകൾ 25 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 28 വരെയും സ്വീകരിക്കും.

അഞ്ചാം സെമസ്റ്റർ എംസിഎ (അഫിലിയേറ്റഡ് കോളജുകൾ ആൻഡ് സിപിഎഎസ്,2015 അഡ്മിഷൻ റഗുലർ, 2011 മുതൽ 2014 അഡ്മിഷൻ സപ്ലിമെന്‍ററി, ലാറ്ററൽ എൻട്രി2016 അഡ്മിഷൻ റഗുലർ, 2013 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്‍ററി)പരീക്ഷകൾ മേയ് 16ന് ആരംഭിക്കും. അപേക്ഷകൾ 24 വരെയും 50 രൂപ പിഴയോടെ 25 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 27 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷ ഫീസിനൊപ്പം അടക്കണം. ലാബ് പരീക്ഷകൾ വീണ്ടും എഴുതുന്നവർ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പരീക്ഷ മാറ്റി

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഇന്നു നടത്താൻ നിശ്ചയച്ചിരുന്ന ഒന്നാം സെമസ്റ്റർ എംഫിൽ സുവോളജി ഇൻസ്ട്രുമെന്േ‍റഷൻ പരീക്ഷ നാളെ നടത്തുന്നതിനായി മാറ്റിവച്ചു.

പരീക്ഷാ ഫലം

2017 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംസിജെ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് മൂന്നു വരെ അപേക്ഷിക്കാം.

2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ്, റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് മൂന്നു വരെ അപേക്ഷിക്കാം.


സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജോ​ലി ഭാ​രം കൂ​ട്ടു​ന്നു: വൈ​സ് ചാ​ൻ​സ​ല​ർ

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സം​വി​ധാ​ന​ത്തി​ൽ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു താ​മ​സം നേ​രി​ടു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ള്ള​തി​നാ​ലാ​ണെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ. ആ​ദ്യ സെ​മ​സ്റ്റ​റി​ൽ​ത്ത​ന്നെ നാ​ലും അ​ഞ്ചും വ​രെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ണ്ട്. ഇ​വ​രു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും മ​റ്റു​രേ​ഖ​ക​ളും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യൂ. ജീ​വ​ന​ക്കാ​ർ നേ​രി​ട്ടു ചെ​യ്യേ​ണ്ട ജോ​ലി​യാ​യ​തി​നാ​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​പേ​ക്ഷി​ച്ചു പ​ര​മാ​വ​ധി 45 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​റു​ണ്ട്. സ​പ്ലി​മെ​ന്‍റ​റി​യി​ല്ലാ​ത്ത​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​ക​ജാ​ല​ക​സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സെ​ർ​വ​റി​ന്‍റെ ശേ​ഷി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രേ​സ​മ​യം 10,000 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ​വ​ഴി ഫീ​സ​ട​യ്ക്കു​ന്ന​തി​നു വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് സെ​ർ​വ​ർ ത​ക​രാ​റി​ലാ​വു​ന്ന​ത്. പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി​ക​ളി​ലാ​ണു സൈ​റ്റി​ൽ ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. ആ​കെ മൂ​ന്നു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. 80,000 ഓ​ളം പേ​രും അ​വ​സാ​ന​സ​മ​യ​ത്ത് ഫീ​സ​ട​യ്ക്കു​ന്ന​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.