University News
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്കു​ക​ൾ പ​രി​ഷ്ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഗ്രേ​​​സ് മാ​​​ർ​​​ക്കു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ചു​​​കൊ​​​ണ്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു എ ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 20 മാ​​​ർ​​​ക്കും ശാ​​​സ്ത്രോ​​​ത്സ​​​വ​​​ത്തി​​​ൽ ബി ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 15 മാ​​​ർ​​​ക്കും ശാ​​​സ്ത്ര സെ​​​മി​​​നാ​​​റി​​​ൽ സി ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 10 മാ​​​ർ​​​ക്കും ഗ്രേ​​​സ് മാ​​​ർ​​​ക്കാ​​​യി ല​​​ഭി​​​ക്കും. ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​രം, പേ​​​പ്പ​​​ർ പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ, വാ​​​ർ​​​ത്താ​​​വാ​​​യ​​​ന മ​​​ത്സ​​​രം, ഭാ​​​സ്ക​​​രാ​​​ചാ​​​ര്യ സെ​​​മി​​​നാ​​​ർ, ടാ​​​ല​​​ന്‍റ് സെ​​​ർ​​​ച്ച് എ​​​ന്നി​​​വ​​​യി​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 20, 17, 14 മാ​​​ർ​​​ക്കു​​​ക​​​ൾ ല​​​ഭി​​​ക്കും.

സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ എ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 25, ബി ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 20, സി ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചാ​​​ൽ 15 എ​​​ന്നി​​​ങ്ങ​​​നെ മാ​​​ർ​​​ക്കു​​​ക​​​ൾ ല​​​ഭി​​​ക്കും.

മ​​​റ്റു ഗ്രേ​​​സ് മാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ:

ജൂ​​​നി​​​യ​​​ർ റെ​​​ഡ് ക്രോ​​​സ്10 മാ​​​ർ​​​ക്ക്. സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ്20, സം​​​സ്ഥാ​​​ന ബാ​​​ല​​​ശാ​​​സ്ത്ര കോ​​​ണ്‍​ഗ്ര​​​സ്​​​എ ഗ്രേ​​​ഡ് 20, ബി ​​​ഗ്രേ​​​ഡ് 15, സി ​​​ഗ്രേ​​​ഡ് 10. ദേ​​​ശീ​​​യ ബാ​​​ല​​​ശാ​​​സ്ത്ര കോ​​​ണ്‍​ഗ്ര​​​സ്25. സ്കൗ​​​ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് 80 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം(​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി)25. രാ​​​ജ്യ പു​​​ര​​​സ്കാ​​​ർ, ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് ഷീ​​​ൽ​​​ഡ്(​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി)40. രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ സ്കൗ​​​ട്ട് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് അ​​​വാ​​​ർ​​​ഡ്(​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി)50.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗം സ്കൗ​​​ട്ട് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് 80 ശ​​​ത​​​മാ​​​നം ഹാ​​​ജ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം18 മാ​​​ർ​​​ക്ക്. രാ​​​ജ്യ പു​​​ര​​​സ്കാ​​​ർ, ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് ഷീ​​​ൽ​​​ഡ്20, രാ​​​ഷ്ട്ര​​​പ​​​തി അ​​​വാ​​​ർ​​​ഡ് 25.
റി​​​പ്പ​​​ബ്ലി​​​ക് ഡേ ​​​ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് വാ​​​ള​​​ണ്ടി​​​യ​​​ർ40, എ​​​ൻ​​​എ​​​സ്എ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ള്ള എ​​​ൻ​​​എ​​​സ്എ​​​സ് വാ​​​ള​​​ണ്ടി​​​യ​​​ർ20 മാ​​​ർ​​​ക്ക്. ലി​​​റ്റി​​​ൽ കൈ​​​റ്റ്സ്15, ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു നാ​​​ഷ​​​ണ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ 25, ബാ​​​ല​​​ശ്രീ അ​​​വാ​​​ർ​​​ഡ് 15, കേ​​​ര​​​ള സ്റ്റേ​​​റ്റ് ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​തോ​​​റി​​​റ്റി ക്വി​​​സ് മ​​​ത്സ​​​രം ഫ​​​സ്റ്റ്​​​അ​​​ഞ്ച്, സെ​​​ക്ക​​​ൻ​​​ഡ് മൂ​​​ന്ന്. സ​​​ർ​​​ഗോ​​​ത്സ​​​വം എ ​​​ഗ്രേ​​​ഡ്15, ബി ​​​ഗ്രേ​​​ഡ് 10. സ​​​തേ​​​ണ്‍ ഇ​​​ന്ത്യ സ​​​യ​​​ൻ​​​സ് ഫെ​​​യ​​​ർ22(​​​ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക്)

സ്പോ​​​ർ​​​ട്സ്

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ100, ര​​​ണ്ടാം സ്ഥാ​​​നം90, മൂ​​​ന്നാം സ്ഥാ​​​നം80, പ​​​ങ്കാ​​​ളി​​​ത്തം75.

ദേ​​​ശീ​​​യം

ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ50, ര​​​ണ്ടാം സ്ഥാ​​​നം40, മൂ​​​ന്നാം സ്ഥാ​​​നം30, പ​​​ങ്കാ​​​ളി​​​ത്തം25.

സം​​​സ്ഥാ​​​ന ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ

ഒ​​​ന്നാം സ്ഥാ​​​നം20, ര​​​ണ്ടാം സ്ഥാ​​​നം17, മൂ​​​ന്നാം സ്ഥാ​​​നം14.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തോ സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ, കാ​​​യി​​​ക വ​​​കു​​​പ്പ് എ​​​ന്നി​​​വ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ ആ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നഅ​​​ക്വാ​​​റ്റി​​​ക്സ്, അ​​​ത്‌ലറ്റി​​​ക്സ്, എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും, ഗെ​​​യിം​​​സ് ഇ​​​ന​​​ങ്ങ​​​ൾ​​​ക്കും നാ​​​ലാം സ്ഥാ​​​നംവ​​​രെ നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​ഴ് മാ​​​ർ​​​ക്ക് ഗ്രേ​​​സ് മാ​​​ർ​​​ക്കാ​​​യി ല​​​ഭി​​​ക്കും.

എ​​​ൻ​​​സി​​​സി

റി​​​പ്പ​​​ബ്ലി​​​ക് ഡേ ​​​പ​​​രേ​​​ഡ് ക്യാ​​​ന്പ്(​​​ആ​​​ർ​​​ഡി​​​സി), സൈ​​​നീ​​​ക് ക്യാ​​​ന്പ് തു​​​ട​​​ങ്ങി​​​യ ദേ​​​ശീ​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ലെ പ​​​ങ്കാ​​​ളി​​​ത്തം40.

നാ​​​ഷ​​​ണ​​​ൽ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ക്യാ​​​ന്പ്, റോ​​​ക്ക് ക്ലൈം​​​ബിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് ക്യാ​​​ന്പ്, അ​​​ഡ്വാ​​​ൻ​​​സ് ലീ​​​ഡ​​​ർ​​​ഷി​​​പ്പ് ക്യാ​​​ന്പ്, ട്ര​​​ക്കിം​​​ഗ് ക്യാ​​​ന്പ് തു​​​ട​​​ങ്ങി​​​യ ദേ​​​ശീ​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ലെ പ​​​ങ്കാ​​​ളി​​​ത്തം30 മാ​​​ർ​​​ക്ക്.
More News