2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ &സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) (റെഗുലർ &ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് രജിസ്റ്റർ ചെയ്ത (2021 &2022 അഡ്മിഷൻ) വിദ്യാർത്ഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണിക്കേഷൻ &
ജേണലിസം (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29
വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർത്ഥികൾ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ തമിഴ് ലാംഗ്വേജ് & ലിറ്ററേച്ചർ എംഎ മ്യൂസിക് (മൃദംഗം), എംഎ ഡാൻസ് (കേരള നടനം), എംഎ സോഷ്യോളജി, എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി ഏപ്രിൽ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബിടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ (2013 സ്കീം) മാർച്ച് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രോജക്ട് സമർപ്പിക്കുവാനുള്ള തീയതി പുനഃക്രമീകരിച്ചു
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി/ ബികോം
ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് കോളജുകളിൽ സമർപ്പിക്കാനുള്ള അവസാന തീയതി
ഏപ്രിൽ 25 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പ്രോജക്ട്/വൈവ പരീക്ഷകൾഏപ്രിൽ 29, 30, മെയ് 02 തീയതികളിൽ നടത്തുന്നതാണ്. വൈവ പരീക്ഷകളുടെ ടൈംടേബിൾ പിന്നീട്
പ്രസിദ്ധീകരിക്കുന്നതാണ്.
പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള 20242025 വർഷത്തെ മസ്റ്ററിംഗ്
കേരളസർവകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർ ക്കായുള്ള 20242025 വർഷത്തെ മസ്റ്ററിംഗ് 2024 ഏപ്രിൽ 1 മുതൽ മെയ് 15 വരെയാണ്. ഇതിനായി പെൻഷൻകാർക്ക് ജീവൻപ്രമാണ്‍ പോർട്ടൽ വഴി ഓണ്‍ലൈനായോ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് (അസ്സൽ മേൽവിലാസവും ഫോണ്‍ നന്പരും സഹിതം) ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയച്ചോ, നേരിട്ട് ഹാജരായോ മസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനൊപ്പം 20242025 സാന്പത്തിക വർഷത്തെ കൂടി നൽകേണ്ടതാണ്. ജീവൻപ്രമാണ്‍ പോർട്ടൽ വഴി പെൻഷൻകാർക്ക് പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ നിന്നും ഓണ്‍ലൈനായി മസ്റ്റർ ചെയ്യാവുന്നതാണ്.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ
കമ്മ്യൂണിക്കേറ്റീവ് അറബിക് പതിമൂന്നാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത:
പ്ലസ് ടു/തത്തുല്യം, ഫീസ്: 6000/ രൂപ, കാലാവധി : 6 മാസം. അപേക്ഷ ഫോം തിരുവനന്തപുരം,
കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ഏപ്രിൽ 08 വൈകുന്നേരം 5 മണിക്ക് മുന്‍പ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് 04712308846/ 9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.