പുനഃക്രമീകരിച്ച പരീക്ഷ
2024 ഏപ്രിൽ ഒന്നന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് &കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) മാർച്ച് 2024 ഡിഗ്രി പരീക്ഷ 2024 ഏപ്രിൽ രണ്ടിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫലം
2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ/ ബികോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ഏപ്രിൽ 12 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി. (2013 സ്കീം റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2014 2018 അഡ്മിഷൻ) (2011 സ്കീം മേഴ്സിചാൻസ് 2012 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്
ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ് (ന്യൂജനറേഷൻ ഡബിൾ മെയിൻ) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് വാല്യുവേഷൻ, വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2022 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം അക്കൗണ്ട്സ് & ഡാറ്റാ സയൻസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 18 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിസിഎ/ബിഎസ്സി കന്പ്യൂട്ടർ സയൻസ് (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നുമുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ/കോളജ് വിദ്യാർഥികൾക്കായുള്ള വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ് സംഘടിപ്പിക്കുന്നു
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ/ കോളജ്
വിദ്യാർഥികൾക്കായുള്ള വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ് 2024 ഏപ്രിൽ ഒന്ന് മുതൽ മേയ് 29
വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ,
ക്രിക്കറ്റ്, ഹാന്റ്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ, യോഗാസന എന്നീ ഇനങ്ങൾ
ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലന സമയം രാവിലെ 6.30 മുതൽ 8.30 വരെയും വൈകുന്നേരം
4.30 മുതൽ 6.30 വരെയുമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പിഎംജിയിലുള്ള
ജി.വി.രാജ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായോ
വെബ്സൈറ്റിൽ നിന്നോ ലഭിക്കും. വിശദവിവരങ്ങൾക്ക് 04712306485, അത്ലറ്റിക്സ് കോച്ച് 9495304076, ക്രിക്കറ്റ് കോച്ച് 9447080123, ഹാന്റ്ബോൾ കോച്ച് 7994759331.