ഹയർ എഡ്യൂക്കേഷൻ സർവേ
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളും 20 ന് മുൻപായി ഹയർ എഡ്യൂക്കേഷൻ സർവേ 20222023 പൂർത്തീകരിച്ച് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് ഡോ. മനോജ് ചാക്കോ,നോഡൽ ഓഫീസർ (9447310097) എന്ന നന്പരിൽ ബന്ധപ്പെടണം.
പരീക്ഷാഫലം
2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ പോർട്ടൽ മുഖേന ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2020 സ്കീം റെഗുലർ/ സപ്ലിമെന്ററി) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് &എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 14 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ് 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 18 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ന്യൂജനറേഷൻ ഡബിൾ മെയിൻ) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് വാല്യുവേഷൻ, വൈവാവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. റെഗുലർ ബിടെക് (2013 സ്കീം) ഏഴാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീ സ്ട്രക്ചേർഡ് അഞ്ചാം സെമസ്റ്റർ സെപ്റ്റംബർ 2023 പരീക്ഷയുടെയും ഏഴാം സെമസ്റ്റർ ഡിസംബർ 2023 പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജനുവരിയിൽ വിജ്ഞാപനം ചെയ്ത (4 വർഷ ഇന്റഗ്രേറ്റഡ്കോഴ്സ്) മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ്
കോഴ്സിന് (പതിനേഴ്, പതിനെട്ട് ബാച്ചുകളിലേക്കുള്ള) അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്
ടു/തത്തുല്യം. ഫീസ്: 3000/ രൂപ. കാലാവധി : 3 മാസം. അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിവിഭാഗം ഓഫീസിലും, ഒൗദ്യോഗിക വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്
9633812633/04712308346 (ഓഫീസ്) എന്നീ നന്പരുകളിൽ ബന്ധപ്പെടുക.