University News
അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേഴ്സ് പ്രോ​ഗ്രാം
202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ച് വ​ർ​ഷ ഇന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും പാ​ല​യാ​ട് കാ​മ്പ​സി​ലെ ബിഎ എ​ൽ എ​ൽബി ​പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നവർ 31.05.2024 വൈ​കു​ന്നേ​രം അഞ്ചിനുള്ളിൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യണം. പ​ഠ​ന വ​കു​പ്പു​ക​ളി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ർ​സ് പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴോ നാ​ല് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴോ വി​ടു​ത​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് അ​വ​ർ നേ​ടി​യ ക്ര​ഡി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ഗ്രി, ഡി​ഗ്രി (ഓ​ണേ​ഴ്‌​സ്), ഡി​ഗ്രി (ഓ​ണേ​ഴ്‌​സ് വി​ത്ത് റി​സ​ർ​ച്ച്) എ​ന്നി​ങ്ങ​നെ​യു​ള്ള ബി​രു​ദ​ങ്ങ​ൾ ലഭിക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 7356948230