നാളെ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (2014 2016 പ്രവേശനം), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെന്റുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.