University News
എംഎ മ്യൂസിക് പ്രവേശനം
സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ 2024 25 വർഷത്തേക്കുള്ള എംഎ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബിഎ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04972806404, 9895232334

മൂല്യ നിർണയ ക്യാമ്പ് 29 ന് ആരംഭിക്കും

കണ്ണൂർ സർവകലാശാലയുടെ ആറ്‌, നാല് സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ മൂല്യനിർണയം 29 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകർക്കും നിയമന ഉത്തരുവുകൾ അയച്ചിട്ടുണ്ട് . കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ നടക്കേണ്ടിയിരുന്ന ബിഎസ്‌സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബിഎ എക്കണോമിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയ ക്യാമ്പുകൾ കണ്ണൂർ ശ്രീ നാരായണ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ക്യാമ്പസിലേക്ക് നിയമന ഉത്തരവ് ലഭിച്ച അധ്യാപകർ 29 മുതൽ ശ്രീ നാരായണ കോളജിൽ മൂല്യനിർണയത്തിനായി ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.