വേ​ല ക​ഴി​ഞ്ഞി​ട്ട് ഒ​രു മാ​സമായി​ട്ടും റോ​ഡ​രി​കി​ലെ പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി​യി​ല്ല
Tuesday, May 7, 2024 1:55 AM IST
നെ​ന്മാ​റ: നെ​ന്മാ​റ വേ​ല​യ്ക്കാ​യി നെ​ല്ലി​യാ​മ്പ​തി റോ​ഡ​രി​കി​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യ ബ​ഹു​നി​ല പ​ന്ത​ൽ വാ​ഹ​ന പാ​ർ​ക്കി​ംഗിന് ത​ട​സമാ​യി നി​ൽ​ക്കു​ന്ന​ു.

ഏ​പ്രി​ൽ മൂ​ന്നി​ന് വേ​ല സ​മാ​പി​ച്ചെ​ങ്കി​ലും പ​ന്ത​ൽ നി​ർ​മാ​ണ ക​രാ​റു​കാ​രാ​ണ് പ​ന്ത​ൽ പൊ​ളി​ച്ചു നീ​ക്കി റോ​ഡ​രി​കി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ലം ഒ​ഴി​വാ​ക്കി കൊ​ടു​ക്കേ​ണ്ട​ത്.

നെ​ന്മാ​റ ടൗ​ണി​ലും ആ​ശു​പ​ത്രി, ര​ജി​സ്റ്റ​ർ ഓ​ഫീ​സ്, നെ​ല്ലി​ക്കു​ള​ങ്ങ​ര ക്ഷേ​ത്രം തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​രു​ടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​തു​മൂ​ലം അ​സൗ​ക​ര്യം നേ​രി​ടു​ന്നു.

നെ​ന്മാ​റ ബസ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന ബ​സു​ക​ൾ അ​ടു​ത്ത ട്രി​പ്പ് വ​രെ​യു​ള്ള ഇ​ട​വേ​ള​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ഒ​രു​മാ​സ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

പ​ന്ത​ലി​ന്‍റെ പ​കു​തി​ഭാ​ഗം ക​രാ​റു​കാ​ര​ൻ വേ​ല ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ത​ന്നെ അ​ഴി​ച്ചു​മാ​റ്റി​യെ​ങ്കി​ലും ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന പ്ര​ധാ​ന ഭാ​ഗം റോ​ഡി​നോ​ട് ചേ​ർ​ന്നു ത​ന്നെ ഇ​പ്പോ​ഴും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം മു​ട​ക്കി​നി​ൽ​ക്കു​ക​യാ​ണ്.

പോ​ലീ​സ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ക​രാ​റു​കാ​ര​നോ​ട് സ്ഥ​ലം ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട് എ​ടു​ക്കാ​ത്ത​താ​ണ് ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ത​ട​സമാ​യി നി​ൽ​ക്കു​ന്ന പ​ന്ത​ൽ അ​ഴി​ച്ചു​മാ​റ്റാ​ത്ത​തെ​ന്ന് ലോ​റി, ബ​സ് തു​ട​ങ്ങി​യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ പ​രാ​തി​പ്പെ​ട്ടു.