ഒറ്റപ്പാലം: പാലക്കാട് രൂപത സുവർണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തിൽ നടത്തിയ ഫൊറോനാ സംഗമം സമാപിച്ചു.
ഫൊറോനയിലെ 12 ഇടവക വികാരിമാരും ചേർന്നു നടത്തിയ സമൂഹബലിയിൽ രൂപതാ വികാരി ജനറാൾ ഫാ. ജിജോ ചാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാ സംവിധായകൻ ലാൽജോസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ഫൊറോനാ വികാരി ഫാ. സണ്ണി വാഴേപ്പറമ്പിൽ സ്വാഗതം പറഞ്ഞു. ഫാ. ചെറിയാൻ ആഞ്ഞിലി മൂട്ടിൽ, ആൻസൺ വല്യാറ, ഷിജു കരിമ്പിൽ, സിസ്റ്റർ ജോമരിയ, ബിന്ദു അലക്സ് എന്നിവർ പ്രസംഗിച്ചു.
സെസ്സിൽ കാവനാൽ നന്ദി പറഞ്ഞു. സുവർണ ജൂബിലി, സിൽവർ ജൂബിലിയിൽ എത്തിയ ദമ്പതിമാർ, വിവിധ മേഖലകളിൽ ഉന്നതസ്ഥാനം ലഭിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, പാലപ്പുറം, കേരളശ്ശേരി, കടമ്പഴിപ്പുറം, മലയകം, ആലങ്ങാട്, ചെർപ്പുളശ്ശേരി, കുളക്കാട്ടുകുറിശ്ശി, കടമ്പൂർ, കൂനത്തറ എന്നീ ഇടവകകളിൽ നിന്നും വിശ്വാസികൾ പങ്കെടുത്തു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.