ശാസ്താംകോട്ട : ഇടവനശേരി കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽനടത്തിയ ചങ്ങാതിക്കൂട്ടം സമാപിച്ചു. ബാലവേദി നേ ത്വത്തിലാണ്നാല് ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്കെ.ബി .മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര പരീക്ഷണങ്ങൾ, പാട്ടും കളിയും ചിരിയും, മാജിക് പഠനം, കളിയുംകാര്യവും, നാടക കളരി തുടങ്ങിയവക്ക് അബു കുളക്കട,അമൽ മുട്ടറ, പ്രശാന്ത് വെമ്പായം, പ്രേജിത് ഭരതൻ, രാഘവൻ കോവൂർ, ഡോ.സുരേഷ് കുമാർ, ആർ. മദനമോഹനൻ എന്നിവർ നേതൃത്വം നൽകി.
എല്ലാ ദിവസവും ബാലവേദി കൂട്ടുകാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. എസ് .അജയൻ, ആർ. സജിമോൻ, നസീമ ബീവി, ഡോ .വൈ ജോയി, ഗിരിജ ,എൻ. ഉണ്ണി, ലൈബ്രറി ഭാരവാഹികളായ എച്ച്. ഷാജി, വി. അജയകുമാർ, ഉഷസ്, ഗിരീഷ്, നജിം, ശിവൻകുട്ടി, നസീമ, പ്രീത, തുടങ്ങിയവർ നേതൃത്വം നൽകി. മുൻ ബാലവേദി പ്രസിഡന്റ് ഐശ്വര്യ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.