അ​രു​ന്ധ​തി​യെ അ​നു​മോ​ദി​ച്ചു
Wednesday, May 15, 2024 4:52 AM IST
മ​ങ്ക​ട പ​ള്ളി​പ്പു​റം : പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ അ​റ​ബി​യി​ല്‍ ഫു​ള്‍​മാ​ര്‍​ക്ക് നേ​ടി അ​ഭി​മാ​നാ​ര്‍​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച കൂ​ട്ടി​ല​ങ്ങാ​ടി മ​ങ്ക​ട പ​ള്ളി​പ്പു​റ​ത്തെ ചീ​ര​ക്കു​ഴി സു​രേ​ഷ് സു​മി​ത്ര ദ​മ്പ​തി​മാ​രു​ടെ മ​ക​ള്‍ സി.​എ​സ്. അ​രു​ന്ധ​തി​യെ അ​നു​മോ​ദി​ച്ചു.

കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ മ​ങ്ക​ട സ​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്നോ​ഹോ​പ​ഹാ​രം മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ണ്ണി​ശേ​രി സ​മ​ര്‍​പ്പി​ച്ചു.

ച​ട​ങ്ങി​ല്‍ സി.​എ​ച്ച്. ഹം​സ, സി.​എ​ച്ച്. ഫാ​റൂ​ഖ് തി​രൂ​ര്‍​ക്കാ​ട്, എം. ​സു​ബൈ​ര്‍ മു​ഹ്സി​ന്‍, സി.​പി. യാ​സ​ര്‍​അ​റ​ഫാ​ത്ത്, സി.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ന്‍, റി​യാ​സ് മ​ങ്ക​ട, മു​ഷ്താ​ഖ് അ​ലി, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, അ​ഹ​മ്മ​ദ​ലി, ഹ​ഫ്സ​ത്ത്, ജൗ​ഹ​റ, അ​സ്മാ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.