അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വ​തി​യെ ഇ​ന്‍റ​ര്‍​വ്യൂവിനെത്തിച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ്
Saturday, May 18, 2024 6:27 AM IST
പേ​രൂ​ര്‍​ക്ക​ട: ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് പ​ട്ടം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം. നെ​യ്യാ​റ്റി​ന്‍​ക​ര അ​രു​വി​പ്പു​റം സ്വ​ദേ​ശി​നി ഗ്രീ​ഷ്മ (26)യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടു​കൂ​ടി ചെ​ങ്ക​ല്‍​ച്ചു​ള്ള ഹൗ​സിം​ഗ് ബോ​ര്‍​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റ​ത്. ഉ​ട​ന്‍​ത​ന്നെ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു ആം​ബു​ല​ന്‍​സി​ല്‍ യു​വ​തി​യെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​എ​സ്‌​സി വെ​രി​ഫി​ക്കേ​ഷ​ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. 9.45ന് ​റി​പ്പോ​ര്‍​ട്ടിം​ഗ് സ​മ​യ​മാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും സ​മ​യം അ​തി​ക്ര​മി​ച്ചി​രു​ന്നു.

കാ​ലി​നു പ​രി​ക്കേ​റ്റ യു​വ​തി​ക്ക് ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ൽ പി​എ​സ്‌സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലെ​ത്തി യു​വ​തി കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. പി​ന്നീ​ട് പി​എ​സ്‌​സി​ഓ​ഫീ​സി​ലെ വീ​ല്‍​ച്ചെ​യ​റി​ല്‍ ഇ​ന്‍റ​ര്‍​വ്യു​ബോ​ര്‍​ഡി​ന് മു​ന്നി​ലേ​ക്ക്. അ​തി​നു​ശേ​ഷ​മാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം തി​രി​കെ​പ്പോ​യ​ത്.