"മീ​സൈ​ക്കാ​ര​ന്‍'; നെ​റ്റി​സ​നെ വി​സ്മ​യി​പ്പി​ച്ച് അ​മ​രാവ​ര്‍​മ​യു​ടെ ചി​ത്രം
Friday, May 17, 2024 3:25 PM IST
വ​ര​ക​ളു​ടെ ലോ​കം വി​സ്മ​യ​ങ്ങ​ളു​ടേ​ത് കൂ​ടി​യാ​ണ്. ത​ങ്ങ​ളു​ടെ ക​ഴി​വി​നാ​ല്‍ ഈ ​ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച എ​ത്ര​യെ​ത്ര ചി​ത്ര​കാ​ര​ന്‍​മാ​ന്‍. മൈ​ക്ക​ലാ​ഞ്ച​ലോ, ലി​യാ​നൊ ഡാ​വി​ഞ്ചി, പാ​ബ്ലൊ പി​ക​സൊ, രാ​ജാ​ര​വി​വ​ര്‍​മ അ​ങ്ങ​നെ നി​ര​വ​ധി​പേ​ര്‍ ഇ​പ്പോ​ഴും ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​നശ്വ​ര​രാകുന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഒ​ട്ട​ന​വ​ധി​പേ​ര്‍ ത​ങ്ങ​ളു​ടെ ഇ​ത്ത​രം ക​ഴി​വു​ക​ളെ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തി​ച്ച് വി​സ്മ​യി​പ്പി​ക്കു​ന്നു. ആ ​ഗ​ണ​ത്തി​ല്‍ ഉ​ള്ള ഒ​രു ക​ലാ​കാ​ര​നാ​ണ് ക​ന്യാകു​മാ​രി മാ​ര്‍​ത്താ​ണ്ഡ​ത്ത് നി​ന്നു​മു​ള്ള അ​മ​രാവ​ര്‍​മ.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ "ഓ​വി​യ​ര്‍ അ​മ​രാവ​ര്‍​മ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹം ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വയ്ക്കാറുണ്ട്. ഓ​യി​ല്‍, അ​ക്രി​ലി​ക്, വാ​ട്ട​ര്‍ ക​ള​ര്‍, മ​ഷി, പാ​സ്റ്റ​ലു​ക​ള്‍, പെ​ന്‍​സി​ല്‍ എ​ന്നി​ങ്ങ​നെ പ​ല​രീ​തി​യി​ല്‍ അ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കി കൈ​യ​ടി​ നേ​ടാ​റു​ണ്ട്.

ഡി​ജി​റ്റ​ല്‍ ക്രി​യേ​റ്റ​റാ​യ ഇ​ദ്ദേ​ഹം അ​ടു​ത്തി​ടെ കൈ​യ​ടി​ നേ​ടി​യ​ത് "മീ​സൈ​ക്കാ​ര​ന്‍' എ​ന്നൊ​രു അ​തി​ശ​യ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. അ​ക്രി​ലി​ക് ശൈ​ലി​യി​ല്‍ ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ന് മോ​ഡ​ലാ​യ​ത് അ​യ്യ​ക്കു​ട്ടി എ​ന്നാ​യാ​ളാ​യി​രു​ന്നു. 72 വ​യ​സു​ള്ള അ​യ്യ​ക്കു​ട്ടി ഒ​രു പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ​ത്രെ.

താ​ണു​മ​ല​യ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ഇ​ദ്ദേ​ഹം പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വി​ല്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ മീ​ശ​യും തെ​ളി​ഞ്ഞ ക​ണ്ണു​ക​ളു​മാ​ണു​ള്ള​ത്. ക​ലാ​കാ​ര​നാ​യ അ​മ​രാവ​ര്‍​മ ഇ​ദ്ദേ​ഹ​ത്തിന്‍റെ ചി​ത്രം ദേ​ഷ്യ​ക്കാ​നെ​ന്ന ഭാ​വ​ത്തി​ല്‍ ഒ​രു​ക്കു​ക​യു​ണ്ടാ​യി.

അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഏ​തൊ​രു കാ​ഴ്ച​ക്കാ​ര​നെ​യും ഈ ​ചി​ത്രം അ​തി​ശ​യി​പ്പി​ക്കും. വൈ​റ​ലാ​യി മാ​റി​യ "മീ​സൈ​ക്കാ​ര​ന്' നി​ര​വ​ധി​പേ​രാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. അ​മ​രാവ​ര്‍​മ ഇ​നി​യു​മി​നി​യും ഉ​ന്ന​തി​യി​ലെ​ത്ത​ട്ടെ എ​ന്നും ആ​ളു​ക​ള്‍ ആ​ശം​സി​ച്ചു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.