ഒരു ബൈക്ക്, രണ്ട് ഹെൽമറ്റ്; 13 മണിക്കൂര്‍ ജോലി; മാസവരുമാനം 85,000 രൂപവരെ! കൗതുകം തോന്നുന്നുണ്ടോ?
Saturday, December 14, 2024 12:48 PM IST
യാത്രാ മേഖലയിലെ പുതിയ സംരംഭമാണു ബൈക്ക് ടാക്സികൾ. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്നു ബൈക്ക് ടാക്സികൾ ഉണ്ട്. ഇതിന്റെ സർവീസിന് ഇറങ്ങുന്നവർക്ക് എന്തു വരുമാനം ലഭിക്കുമെന്നും വിജയകരമായി നടത്താവുന്ന ജോലിയാണോ എന്നുമറിയാൻ ആളുകൾക്ക് താൽപര്യമുണ്ടാകും. അവരുടെ അറിവിലേക്കായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബംഗളൂരുവിൽ ഊബറും റാപ്പിഡോയും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആണു വീഡിയോയിൽ വരുമാനത്തെക്കുറിച്ച് പറയുന്നത്. താൻ ഒരുമാസം 80,000 മുതൽ 85,000 വരെ നേടുന്നുണ്ടെന്നാണ് ഇയാളുടെ അവകാശവാദം.
ദിവസം 13 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഡ്രൈവർ വിശദീകരിക്കുന്നു. കർണാടക പോർട്ട്ഫോളിയോ എന്ന അക്കൗണ്ടിൽനിന്നാണ് എക്സിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യുവാവിന്റെ അധ്വാനിക്കാനുള്ള മനസിനെ അഭിനന്ദിച്ച് നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.