100 രൂപ വിലയില്ലാത്ത മദ്യം വില്‍ക്കുന്നത് 1000 രൂപയ്ക്ക്, പിന്നിലെ കളി?
60 രൂപ വിലയുള്ള മദ്യം ബെവ്‌കോ വില്‍ക്കുന്നത് 690 രൂപയ്ക്ക്. ബാര്‍ ഹോട്ടലുകളില്‍ ചെന്നാല്‍ മദ്യത്തിന്റെ വില പലമടങ്ങായി വീണ്ടുമുയരും. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ 1000 ശതമാനം അധികവില ഈടാക്കുമ്പോള്‍ ബാര്‍ ഹോട്ടലുകളിലെ 2500 ശതമാനം വരെയാണ് വിലക്കയറ്റം. മദ്യവില്‍പനയിലെ പകല്‍ക്കൊള്ള? നികുതി മാത്രമല്ല ഈ വിലയ്ക്കു പിന്നില്‍. അപ്പോള്‍ പിന്നെ ലാഭം കൊയ്യുന്നതു സര്‍ക്കാരോ മദ്യമുതലാളിയോ?