വയനാടിന്റെ മനം കവര്‍ന്ന് രാഹുല്‍, പ്രിയങ്ക; പത്രിക സമര്‍പ്പിച്ച് രാഹുല്‍
അണികളില്‍ ആവേശം വിതറി രാഹുല്‍ വയനാട്ടില്‍. പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിനും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശ്വോജ്ജ്വല സ്വീകരണം. എങ്ങും മുഴങ്ങിയത് രാഹുല്‍ മന്ത്രം മാത്രം. യുഡിഎഫ് അണികളുടെ പ്രതീക്ഷ വാനോളമുയര്‍ത്തി രാഹുല്‍ പത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് സുരക്ഷാഭീഷണി വകവയ്ക്കാതെ റോഡ് ഷോ.