HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Back to home
Movie Reviews
ആറുച്ചാമിയല്ല, അറുബോറൻ സാമി!
പ്രേക്ഷകരെ പരമാവധി വെറുപ്പിച്ച് ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എങ്ങനെ പുറത്തിറക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹരി സംവിധാനം ചെയ്ത സാമി 2. സിനിമ കാണാൻ തീയറ്ററിൽ കയറിയ പ്രേക്ഷകരെ ഇത്രമാത്രം ദ്രോഹിച്ച ഒരു ചിത്രം സമീപഭാവിയിൽ ഉണ്ടായിട്ടുണ്ടാവില്ല.
ആദ്യഭാഗം പ്രേക്ഷകർ വിജയിപ്പിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗം ഇറക്കുന്നത് ഇങ്ങനാണേൽ നിയമം മൂലം നിരോധിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടേണ്ടി വരുമെന്ന് സിനിമാക്കാരെ ഓർമിപ്പിക്കുകയാണ്.
ഇനി സാമി-2 എന്ന ദുരന്തത്തിന്റെ വിവരണം തുടങ്ങാം. 2003-ൽ റിലീസ് ചെയ്ത സാമിയിലെ നായകൻ ആറുച്ചാമി (വിക്രം) തിരുനെൽവേലി നഗരത്തിലെ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നല്ലോ (എല്ലാവർക്കും ഓർമയുണ്ടാകുമെന്ന് കരുതുന്നു). ഇത്തവണ ആറുച്ചാമി അല്ല, മകൻ രാമസാമിയാണ് നായക സ്ഥാനത്ത്. അങ്ങനെയൊരു തലമുറ മാറ്റം ഇവിടെ സംഭവിച്ചിട്ടുണ്ട്.
തിരുനെൽവേലി നഗരത്തിലെ ഡോണ്‍ ആയിരുന്ന പെരുമാൾ പിച്ചയെ ഇഷ്ടികച്ചൂളയിൽ അവസാനിപ്പിക്കുന്നതായിരുന്നല്ലോ ആദ്യ സാമിയുടെ അവസാനം. ആറുച്ചാമി പിന്നീട് സേവനമനുഷ്ഠിക്കാൻ പോയത് ദിണ്ടിഗൽ മാവട്ടത്തിലെ പഴനി നഗരത്തിലാണ്. ഇവിടെ നിന്നാണ് സാമി 2 എന്ന "ദുരന്തം' ആരംഭിക്കുന്നത്.
സാമി കൊന്ന പെരുമാൾ പിച്ചയുടെ കൊളംബോയിലുള്ള ഭാര്യയുടെ അടുത്തേക്കാണ് സംവിധായകൻ ആദ്യം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പെരുമാൾ പിച്ചയ്ക്ക് ഘടാഘടിയൻമാരായ മൂന്നു മക്കളുണ്ട്. മഹേന്ദ്ര പിച്ച, ദേവേന്ദ്ര പിച്ച, രാവണപിച്ച. പേരുപോലെ പിച്ചക്കാരൊന്നുമല്ല ഇവർ. ഇതിലൊരുത്തനാണെങ്കിൽ കൊടും ക്രിമിനലാണ്. (രാവണപിച്ച-ബോബി സിംഹ)
അപ്പൻ പിച്ചയെ കൊന്ന സാമിയെ ഇല്ലാതാക്കൻ ഘടാഘടിയന്മാർ രംഗത്തിറങ്ങുന്നതാണ് പിന്നീടുള്ള ദുരന്തം. ആദ്യ സാമിയിൽ നായികയായിരുന്ന തൃഷ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ട് അഭിനയിച്ചില്ലെന്നുള്ള ഉത്തരം സിനിമ കാണുന്ന എല്ലാ ഹതഭാഗ്യർക്കും മനസിലാകും. തൃഷ ഉപേക്ഷിച്ചതിനാൽ ഐശ്വര്യ രാജേഷിനെ ആറുച്ചാമിക്ക് സംവിധായകൻ കെട്ടിച്ചുകൊടുക്കുകയായിരുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടു കഥാപാത്രങ്ങളും മാത്രമാണ് പ്രേക്ഷകരെ വെറുപ്പിക്കാതിരുന്നത്. കാരണം സിനിമ തുടങ്ങി കുറച്ചു കഴിയുന്പോൾ തന്നെ രണ്ടുപേരും കൊല്ലപ്പെടും (ഉപദ്രവമുണ്ടായില്ല).
ആറുച്ചാമിയെയും ഭാര്യയെയും (ഐശ്വര്യ രാജേഷ്) പിച്ചെയുടെ മക്കൾ കൊല്ലുന്നതാണ് സിനിമയിലെ ഏറ്റവും ചിരിനിറച്ച സീനുകളിൽ ഒന്ന്. (പ്രത്യേകം ശ്രദ്ധിക്കണം... ഐശ്വര്യ ലക്ഷ്മി അപ്പോൾ ഗർഭിണിയാണ്.) പിച്ചെകളുടെ ആക്രമണത്തെ തുടർന്ന് മരണം ഉറപ്പാകുന്നതോടെ ആറുച്ചാമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് പെരുമഴയത്ത് ഭാര്യയുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയാണ്. അദ്ഭുതം തോന്നുവല്ലേ? അതെ, അതാണ് സത്യം. അങ്ങനെയാണ് രാമസാമി എന്ന പുതിയ നായകൻ ജനിച്ചത്.
രാമസാമിയും വെറുതെയിരുന്നില്ല. സിവിൽ സർവീസിന് പഠിക്കാൻ നേരെ ഡൽഹിക്ക് വണ്ടിപിടിച്ചു. അതിനിടയിൽ പുള്ളി കേന്ദ്ര മന്ത്രിയുടെ മകളെ (കീർത്തി സുരേഷ്) പ്രേമിച്ചു. (ഇതിന്റെ പേരിൽ കളർഫുൾ പാട്ടൊക്കെ ഇടയ്ക്ക് വന്നുപോകുന്നുണ്ട്. വലിയ കാര്യമൊന്നുമില്ല.) പ്രേമത്തിനിടയിലും പഠിച്ചു മിടുക്കനായി രാമസാമി പഴയ അതേ തിരുനെൽവേലിയിൽ ഐപിഎസുകാരനായി എത്തി അപ്പനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യുന്നതോടെ സാമി 2 എന്ന ദുരന്തം പര്യവസാനിക്കും.
ഇത്രയൊക്കെ പറഞ്ഞിട്ടും സാമി 2 കാണണമെന്നു ആർക്കെങ്കിലും തോന്നുണ്ടോ. എങ്കിൽ നിങ്ങൾ രോഗിയാണ്, വലിയ രോഗി. വലിയൊരു അപകട മുന്നറിയിപ്പും സിനിമയുടെ അവസാനം സംവിധായകൻ നൽകുന്നുണ്ട്. സാമി 3 എന്നതാണ് ആ അപകടം.
സോനു തോമസ്
സത്യം പറഞ്ഞാ വിശ്വസിക്കുമോ? എന്നാല്‍ സത്യം പറയാം
ശുഭരാത്രി!
പ്രണയത്തില്‍ നിഗൂഢതയൊളിപ്പിച്ച് ലൂക്ക
ആന്‍ഡ് ദ ഓസ്കര് ഗോസ് ടു
Unda Malayalam Movie Review: ഉണ്ട! ക്ലാസ് എസ്ഐയും മാസ് പിള്ളേരും പിടിച്ചിരുത്തും!
ഇഷ്ടപ്പെടും ഈ ഇഷ്ഖ്!
ഉയരത്തില്‍ പറന്ന് ഉയരെ
കാത്തിരുന്ന പ്രണയകഥ!
മധുരരാജ അല്ല, മാസ് രാജ!
തട്ടുംപുറത്ത് നിന്നു ജനഹൃദയങ്ങളിലേക്കിറങ്ങിയ അച്യുതന്!
ചിരി പകര്‍ന്ന് നമ്മിലൊരുവനായി ഞാന്‍ പ്രകാശന്!
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പിക്കുന്ന പ്രേതം!
ഹൃദയത്തെ സ്പര്‍ശിച്ച ഉമ്മയും മോനും!
ഒടിയന് മാണിക്യന്റെ ഒടിവിദ്യ എങ്ങനെ? റിവ്യൂ
ദൃശ്യ വിസ്മയമൊരുക്കി 2.0! വിഡിയോ റിവ്യൂ
നിഷ്കളങ്ക തമാശകളും ചിരിയുമായി ഒരു ഓട്ടര്‍ഷ യാത്ര!
ജോസഫ് ആളു കിടുവാ! മൂവി റിവ്യൂ, വിഡിയോ
പ്രണയത്തിന്റെ നൂലാമാലകളിലൂടെ ചിരിപ്പിച്ച് ലഡു! മൂവി റിവ്യൂ, വിഡിയോ
അത്ര കുപ്രസിദ്ധനല്ലാത്ത പയ്യന്! ടോവിനോയും നിമിഷയും തകര്‍ത്തു!
സ്വാര്‍ഥ യുവത്വത്തെ പൊളിച്ചടുക്കി വള്ളിക്കുടിലിലെ വെള്ളക്കാരന്
ജനങ്ങളുടെ "സർക്കാർ'
തനഹ: പ്രിയ വാര്യരുടെ ആദ്യ ചിത്രം?
മരണാനന്തര നാടകം "ഡ്രാമ'
പരീക്ഷണ വിപ്ലവം
കോമഡി ട്രാക്കിൽ ജോണി അപ്പാ
നോണ്‍സെൻസ്'; പേരിൽ എല്ലാമുണ്ട്.!
വീറോടെ കൊച്ചുണ്ണി
പ്രണയ മന്ദാരം...!
മിന്നാമിനുങ്ങ് പോലൊരു ചങ്ങാതി..!
ഇരട്ടച്ചങ്കുള്ള ലില്ലി
മണിരത്നം തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!
കൊലമാസ് വരത്തന്! ഗംഭീര പ്രകടനവുമായി വിസ്മയിപ്പിച്ച് ഫഹദ്!
പൊട്ടിച്ചിരിപ്പിച്ച് മാംഗല്യം താന്തുനാനേന!
കുട്ടനാടിന്റെ നന്മയുള്ള കുടുംബ ബ്ലോഗ്!
ചിരിപ്പിച്ചു കൊല്ലുന്ന ഗുണ്ടായിസവുമായി ബിജു മേനോന്! പടയോട്ടം റിവ്യൂ
പുകയും പ്രണയവും നിറച്ച് ഒരു തീവണ്ടിയാത്ര!
പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് രണം!
നീലി ചിരിപ്പിക്കുമോ? അതോ ഭയപ്പെടുത്തുമോ?
കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വിശ്വരൂപം 2
ഫാന്റസിയുടെ വിസ്മയകാഴ്ചയൊരുക്കി ഇബ് ലിസ്
തുടക്കം കെങ്കേമമാക്കി കുഞ്ഞിക്ക! കര്‍വാ റിവ്യൂ
ഒരു കട്ട സസ്പെന്സുമായി എന്നാലും ശരത്!
പ്രണയം നിറച്ച അത്താഴം! എന്റെ മെഴുതിരി അത്താഴങ്ങള്‍, റിവ്യൂ
കിനാവള്ളി - സൗഹൃദക്കൂട്ടായ്മയുടെ ട്വിസ്റ്റുള്ള രസികന്‍ പ്രേതകഥ! റിവ്യൂ
അടിപൊളി ആക്ഷനും പ്രണയവുമായി മറഡോണ!
പൊട്ടിച്ചിരിയുടെ ബോംബ് കഥ!
പുരസ്കാര നിറവില്‍ ഭയാനകം! രഞ്ജി പണിക്കര്‍, ജയരാജ്
സവാരി - സാധാരണക്കാരന്റെ ജീവിതയാത്ര!
Latest News
സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി
വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
വ്യോമസേനാ വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന് എംപി
അർധസെഞ്ചുറിയുമായി ലിവിംഗ്സ്റ്റൺ, ബാറ്റിംഗ് വെടിക്കെട്ടുമായി ടിം ഡേവിഡ്; ആർസിബിക്ക് മികച്ച സ്കോർ
Latest News
സഭയില്‍ വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി
വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
വ്യോമസേനാ വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന് എംപി
അർധസെഞ്ചുറിയുമായി ലിവിംഗ്സ്റ്റൺ, ബാറ്റിംഗ് വെടിക്കെട്ടുമായി ടിം ഡേവിഡ്; ആർസിബിക്ക് മികച്ച സ്കോർ
Top