HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Back to home
Out of Range
ചങ്കില് കൊള്ളുന്ന അമിട്ടുകള്‍
ഓഖി വീശിയപ്പോഴും വന്നില്ല, നിപ്പ ജീവനെടുത്തപ്പോഴും വന്നില്ല, കഠിന പ്രളയം ദുരന്തം വിതച്ചപ്പോഴും വന്നില്ല പക്ഷേ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നൊരാശാന് പെട്ടിയും പ്രമാണവുമായി കണ്ണൂരില്‍ വന്നിറങ്ങാന്‍ കാരണമെന്തായിരിക്കും? ഇപ്പോഴാണ് വെടിക്കെട്ട് നടത്താന്‍ നല്ല സമയമെന്നു കരുതിയാകും ആശാന്റെ വരവ്! ഡല്‍ഹിയില്‍ നിന്നു കണ്ണൂരില്‍ പറന്നിറങ്ങിയ ആശാന്റെ വരവിന്റെ പിന്നിലെ ഉദ്ദേശങ്ങളെ നര്‍മഭാവനയില്‍ വീക്ഷിക്കുകയാണ് ഔട്ട് ഓഫ് റേഞ്ച് ഇവിടെ.
അമിട്ട് പൊട്ടുമോ ചങ്കു പൊട്ടുമോ ? കുറെ ദിവസമായി മലയാളികളുടെ ശങ്കയും ആശങ്കയും ഇതാണ്. വെടിക്കെട്ടിനെ സുപ്രീംകോടതി ചുറ്റിക്കെട്ടി മൂലയ്ക്കു തട്ടിയെങ്കിലും കേരളത്തിൽ ഒരു കന്പക്കെട്ടിനു സാധ്യതയുണ്ടെന്ന് ആരോ പറഞ്ഞതു കേട്ടാണ് ആശാൻ ഡൽഹിയിൽനിന്നു വിമാനംപിടിച്ചുവന്നത്.
ഓഖി വന്നപ്പോഴും കണ്ടില്ല, നിപ്പ വന്നപ്പോഴും കണ്ടില്ല, പ്രളയം വന്നപ്പോഴും കണ്ടില്ല.. പിന്നെ ഇപ്പോ എന്തിനാണ് ആനയും അന്പാരിയുമായി ആശാൻ വന്നതെന്നായിരുന്നു അസൂയാലുക്കളുടെ ചോദ്യം.
ഓഖിയും നിപ്പയും പ്രളയവുമൊക്കെയായി നട്ടംതിരിയുന്നതിനിടയിൽ വെടിക്കെട്ടുമായിട്ടു വന്നാൽ നാട്ടുകാർ പഞ്ഞിക്കിട്ടു വിടും. അതറിയാത്ത ആളല്ലല്ലോ ഈ ആശാൻ. കാലാവസ്ഥ നോക്കി കരിമരുന്നു പ്രയോഗിക്കുന്നതിലാണല്ലോ ഒരു വെടിക്കെട്ടുകാരന്റെ മിടുക്ക്.
കേരളത്തിൽ ഇപ്പോൾ കരിമരുന്നിൽ ലേശം കലിമരുന്നുകൂടി ചേർത്ത് ഇളക്കി പടക്കമുണ്ടാക്കി തീകൊളുത്തിയാൽ ഇടിവെട്ടുന്നതുപോലെ പൊട്ടുമെന്നു പിടികിട്ടിയതുകൊണ്ടാണ് തിരക്കിനിടയിലും ആശാൻ മടികൂടാതെ പരിപാടി ഏറ്റത്.
തന്റെ വരവുതന്നെ ഒരുവെടിക്കു രണ്ടുപക്ഷി ആയിരിക്കണമെന്ന് ആശാനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ എയർപോർട്ടിന്റെ കെട്ടുംപൊട്ടിച്ചായിരുന്നു ലാൻഡിംഗ്. ആശാന്റെ കാലാണ് ഇവിടെ ആദ്യം കുത്തിയതെന്ന് അനുയായികൾ ആർത്തുവിളിച്ചു. പണിതീരാത്ത വീടുകാണാൻ വന്നു കയറിയിട്ട് ഇതോടെ പാലുകാച്ചു കഴിഞ്ഞെന്ന് ആരും പറയാറില്ലെന്നു മറുപക്ഷം തിരിച്ചടിച്ചു.
ആശാൻ ഡൽഹിയിൽനിന്നു തിരിക്കുന്നതിനു മുന്‍പ് തന്റെ പെട്ടി തുറന്നു. വെറൈറ്റിപടക്കങ്ങൾ നിരത്തിവച്ചു കാണിച്ചിട്ടു കേരള നേതാക്കളോട് ഒറ്റച്ചോദ്യം. ഏതാണ് വേണ്ടത്? ഓലപ്പടക്കമുണ്ട്, മാലപ്പടക്കമുണ്ട്, ഗുണ്ടുണ്ട്, അമിട്ടുണ്ട്..! ഒറ്റ സ്വരത്തിലായിരുന്നു മറുപടി.. അവന്മാരെ താഴെയിറക്കാൻ അമിട്ടുമതി ആശാനെ അമിട്ടുമതി!
"ശരി. ഞാൻ തീകൊളുത്തിയിട്ടു വിട്ടുപോരും. അതു കെടാതെ പിടിച്ചു പൊട്ടിച്ചെടുക്കുന്നത് നിങ്ങളുടെ മിടുക്കാ'- ആശാന്റെ ടെക്നിക് അണികൾക്കും ഇഷ്ടമായി. അങ്ങനെ എല്ലാവരും നോക്കിനിൽക്കെ പത്തനംതിട്ട ഭാഗത്തേക്കു തിരിഞ്ഞുനിന്ന് ആശാൻ അമിട്ടിനു തീകൊളുത്തി.
ആശാനു തിരി പിടിച്ചു കൊടുത്തുകൊണ്ടിരുന്ന ശിഷ്യൻ ആശാൻ കൊളുത്തിയ അമിട്ട് എട്ടുനിലയിൽ പൊട്ടുമെന്ന് ആവേശം കയറി തട്ടിവിട്ടു. ആശാന്റെ ഹിന്ദി കേട്ട് പിടികിട്ടാതെ നിന്നവരും അതുകേട്ടു കൈയടിച്ചു. ഈ അമിട്ട് പൊട്ടിയാൽ കണ്ണൂർ മാത്രമല്ല, തിരുവനന്തപുരം വരെ ഞെട്ടുമെന്നു പറഞ്ഞത് അവസാനം ശിഷ്യനെ വെട്ടിലാക്കി.
അമിട്ട്പൊട്ടിക്കുമെന്നല്ല തിരികത്തിക്കുമെന്നാണ് പറഞ്ഞതെന്ന് ശിഷ്യൻ വിശദീകരിച്ചെങ്കിലും അതോടെ ആ അമിട്ട് കംപ്ലീറ്റായി ചീറ്റിപ്പോയ ലക്ഷണമാണ്.
അമിട്ട് പൊട്ടിയാലും ഇല്ലെങ്കിലും ഇരട്ടച്ചങ്ക് പൊട്ടി ഒരാൾ ഇപ്പോൾ ഈ നാട്ടിലുണ്ട്. പ്രളയം കണ്ടു ചങ്കു കലങ്ങിയെന്നു പറഞ്ഞാണ് മന്ത്രിബ്രോകളെയുമായി ചങ്കുബ്രോ മറുനാട്ടിലേക്കു പറക്കാൻ തീരുമാനിച്ചത്. തീയതിയും കുറിപ്പിച്ച് കെട്ടുംകിടക്കയും റെഡിയാക്കിയപ്പോഴാണ് ദേ ശകുനപ്പിഴ!
മന്ത്രിമാർക്ക് ഇപ്പോൾ നല്ല സമയം അല്ലാത്തതിനാൽ കടൽ കടന്നുള്ള യാത്ര ഒഴിവാക്കണമെന്ന് പ്രശ്നവിധി. തത്കാലം ചങ്ക് പോട്ടെ, ബ്രോകൾ വീട്ടിലിരിക്കട്ടെ എന്നു വലിയ കാരണവർ തീരുമാനിച്ചു. ചങ്കെടുത്തു കാണിച്ചാൽ ഇങ്ങനെ ചെങ്കൊടിയാണെന്നു പറയാമോ?
56 ഇഞ്ചിന്റെ ചങ്കിൽ നോക്കി ചങ്കിൽ കൊള്ളുന്ന രണ്ടു വർത്തമാനം പറഞ്ഞു കലിപ്പുതീർത്തു. ഒടുവിൽ സാലറിചലഞ്ചിന്റെ ഇഞ്ചികൂടി കടിച്ചതോടെ ചങ്കൊരു ചെന്പരത്തി പൂവായി. ജനം അതെടുത്തു ചെവിയിൽ വയ്ക്കേണ്ടി വരുമോയെന്നു വൈകാതെ അറിയാം !
കുഴികള്ക്കില്ലേ പെറ്റിയും പെറ്റിക്കോട്ടും? ഓട്ട് ഓഫ് റേഞ്ച്
എല്ല് ഡിഎഫ് വരും, എല്ല് ശരിയാക്കും!
കാലുമാറ്റത്തിന്റെ ആടി സെയില്‍! ഔട്ട് ഓഫ് റേഞ്ച്| ജോണ്സണ് പൂവന്തുരുത്ത്
പ്രതികള്‍ ജയില്‍ ചപ്പാത്തികളല്ല! ഔട്ട് ഓഫ് റേഞ്ച്
വരണ്ട ഡാമിലെ അദ്ഭുത കുറ്റി!
തല്ലടാ, കൊല്ലടാ, നിയമം പുല്ലടാ!
പാലത്തില്‍ കുലുക്കം, പോക്കറ്റില്‍ കിലുക്കം!
പാര്ട്ടിക്കൂട്ടിലെ പരിപ്പുവട കേസുകള്‍! ഔട്ട് ഓഫ് റേഞ്ച്
ഒരു സിബിഐ ഡമ്മിക്കുറിപ്പ്!
കള്ളമില്ലാത്ത പിള്ള മനസുകള്‍! ഔട്ട് ഓഫ് റേഞ്ച്
ചാനല്‍ ജഡ്ജിയുടെ ഒരു ദിവസം
മീശയുമായി മാവേലി കേരളത്തിലേക്ക്!
ഇരട്ടച്ചങ്കുള്ള ഇടുക്കി ഡാം തത്സമയം
തത്കാലം കൈ തലയ്ക്കു വയ്ക്കാം
അംബാനി കമ്പനിയും ശ്രേഷ്ഠ ബിരുദവും
ഫേഷ്യൽ ചെയ്ത മലയാളി മീനുകൾ
അമ്മയും അല്പം അമ്മായിയമ്മ പോരും
പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം?
മോദിയുടെ ചലഞ്ചും മലയാളിയുടെ ഫിറ്റ്നസും
ഒരിക്കലും നരക്കാത്ത തലകൾ
നിപ്പാ ഭീകരന്, പെട്രോള്‍ വൈറസ് കൊടുംഭീകരന്
കോഴിയെ വെട്ടാന്‍ ബംഗാളി, ആളെ വെട്ടാന്‍ മലയാളി
നമ്മുടെ ചങ്ക് പോലീസ് സ്റ്റേഷനുകള്‍
Latest News
കാറിൽ സഞ്ചരിച്ച യുവതിയെ തീ കൊളുത്തി കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
മാസപ്പടി കേസ്; രണ്ടാഴ്ചക്കകം എസ്എഫ്ഐഒ റിപ്പോർട്ട് നൽകും
കളർകോട് അപകടം; മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു
കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ കേസ്
അവിശ്വാസത്തിനു കാത്തു നിന്നില്ല; പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
Latest News
കാറിൽ സഞ്ചരിച്ച യുവതിയെ തീ കൊളുത്തി കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
മാസപ്പടി കേസ്; രണ്ടാഴ്ചക്കകം എസ്എഫ്ഐഒ റിപ്പോർട്ട് നൽകും
കളർകോട് അപകടം; മോട്ടർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു
കളര്‍കോട് അപകടം; കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ കേസ്
അവിശ്വാസത്തിനു കാത്തു നിന്നില്ല; പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു
Top