റോം: ജി7 കേന്ദ്രഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് വേൾഡ് മലയാളി ഫെഡറേഷനും ഇറ്റലിയിലെ ഇന്ത്യൻ എംബസിയും ചേർന്ന് സംയുക്ത സ്വീകരണം നൽകി.
ഡബ്ല്യുഎംഎഫ് ഇറ്റലി നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട "മീറ്റ് & ഗ്രീറ്റ്' സംഗമത്തിൽ ഏറെ നേരം മലയാളി സമൂഹവുമായി സംവദിച്ച സുരേഷ് ഗോപി തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു.
ഇന്ത്യൻ അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എംബസി ഓഫ് ഇന്ത്യ ഇൻ റോം അമരറാം ഗുർജർ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മിനിസ്ട്രി ഓഫ് ടൂറിസം ഇന്ത്യ ഉത്തങ്ക് ജോഷി, സ്കാൻഡിച്ചി സിറ്റി മേയർ ക്ലോഡിയ സെറിനി, ഡെപ്യൂട്ടി മേയർ യൂന കാശി സാദേഹ്, ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് സിറോഷ് ജോർജ്, സിറ്റി പോലീസ് കമ്മീഷണർമാർ, ഡബ്ല്യുഎംഎഫ് ജിഇസി അംഗം ലിജോ ജോസഫ്,
ഡബ്ല്യുഎംഎഫ് യൂറോപ്പ് റീജിയൻ ബിസിനസ് ഫോറം കോഓർഡിനേറ്റർ ബിജു തോമസ്, ഇറ്റലി നാഷണൽ കോർഡിനേറ്റർ ആനി അൽഫോൻസ്, ഇറ്റലി നാഷണൽ പ്രസിഡന്റ് ജോമോൻ തോമസ്, ഇറ്റലി നാഷണൽ സെക്രട്ടറി അജിത് മോഹനൻ, ഇറ്റലി നാഷണൽ വൈസ് പ്രസിഡന്റ് മിനി പുളിക്കൽ, ഇറ്റലി നാഷണൽ ജോയിന്റ് സെക്രട്ടറി ജിങ്കിൾ ജോസ്, നാഷണൽ മീഡിയ കോഓർഡിനേറ്റർ നിഖിൽ ജോസ്, നാഷണൽ വുമൺസ് കോഓർഡിനേറ്റർ ലാലി ജോയി, ഫ്ലോറെൻസ് പ്രസിഡന്റ് കാതറിൻ വർഗീസ്, ഫ്ലോറൻസ് സെക്രട്ടറി ബിജു തോമസ് കച്ചപ്പള്ളി, ഫ്ലോറൻസ് യൂണിറ്റ് ട്രഷറർ ലിയ അനീഷ്, വൈസ് പ്രസിഡന്റ് ഫ്രാൻസിസ് അച്ചാണ്ടി, ജോയിന്റ് സെക്രട്ടറി ടെസി ടെറൻസ്, മീഡിയ കോഓർഡിനേറ്റർ ഹെൽവിൻ ജോയ്,
പിസ യൂണിറ്റ് പ്രസിഡന്റ് ലുലു, പിസ യൂണിറ്റ് സെക്രട്ടറി ജയ്മോൾ മാത്യു, റോം യൂണിറ്റ് പ്രസിഡന്റ് ബാബു കോഴികാടൻ, പട്രോൺ വിൻസെന്റ് തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഫ്ലോറൻസ് മലയാളം ചാപ്റ്റർ ടീച്ചർമാരായ ലിജി ജോയ്, സോളി സിബി, എമിലിൻ കുട്ടികളും ചേർന്ന് മന്ത്രിക്ക് ഉപഹാരം നൽകി. സുരേഷ് ഗോപി തൃശൂരിൽ നിന്നും കൊണ്ടുവന്ന അച്ചപ്പവും കുഴലപ്പവും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.
ഇറ്റലിയിലുള്ള ഇന്ത്യക്കാരുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് ആയി കൺവേർട്ട് ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ലിജോ ജോസഫ് കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു.
|