• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ അ​യോ​ധ്യ ക്ഷേ​ത്രം ഉ‌​യ​രു​ന്നു
Share
ഹൂ​സ്റ്റ​ൺ: ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ അ​യോ​ധ്യ ക്ഷേ​ത്ര​ങ്ങ​ൾ ഉ​യ​രു​ന്നു. ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ശ്രീ ​സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​യ​ർ​ലാ​ൻഡി​ൽ ആ​യി​രി​ക്കും അ​യോ​ധ്യ ക്ഷേ​ത്രം ഉ​യ​രു​ക.

ടെ​ക്സ​സി​ൽ പെ​യ​ർ​ലാ​ൻ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി​ട്ടാ​യി​രി​ക്കും ക്ഷേ​ത്രം ഉ​യ​രു​ക. അ​തി​നാ​യി അ​ഞ്ചേ​ക്ക​ർ സ്ഥ​ലം സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ഫൗ​ണ്ടേ​ഷ​ൻ നേ​ര​ത്തെ ത​ന്നെ വാ​ങ്ങി​യി​രു​ന്നു.

ശ​നി​യാ​ഴ്ച(ന​വം​ബ​ർ 23) രാ​വി​ലെ സെ​ൻ​ട്ര​ൽ സ​മ​യം 9.30ന് ​സൂ​മി​ലാ​യി​രി​ക്കും ക്ഷേ​ത്ര നി​ർ​മാ​ണ വി​ളം​ബ​രം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ണ്ടാ​വു​ക. ആ​റ്റു​കാ​ൽ ത​ന്ത്രി ശ്രീ ​വാ​സു​ദേ​വ ഭ​ട്ട​തി​രി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രി​ക്കും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കാ​ൻ ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​രാ​മ​ദാ​സ ആ​ശ്ര​മ​ത്തി​ൽ നി​ന്നു​മു​ല്ല സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശ്രീ​ശ​ക്തി ശാ​ന്താ​ന​ന്ത മ​ഹ​ർ​ഷി​യോ​ടൊ​പ്പം മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് സം​ഗീ​ത്‌ കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 23 കെഎച്ച്എൻഎയു​ടെ ഭാ​ഗ​മാ​യി മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ന്നി​രു​ന്നു. ഈ ​വ​ർ​ഷം ന​വം​ബ​ർ 23ന് ​ക്ഷേ​ത്ര നി​ർ​മാ​ണ വി​ളം​ബ​ര​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ലാ​നു​ക​ളും മ​റ്റും സി​റ്റി​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​തും 2025 ന​വം​ബ​ർ 23ന് ​ബാ​ലാ​ല​യ പ്ര​തി​ഷ്ഠ ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​നു​മാ​ണ്‌ സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ഫൗ​ണ്ടേ​ഷന്‍റെ തീ​രു​മാ​ന​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്‌ടർ​മാ​രാ​യ ജി.കെ. പി​ള്ള, ര​ഞ്ജി​ത്ത് പി​ള്ള, ഡോ. ​രാ​മ​ദാ​സ് പി​ള്ള, അ​ശോ​ക​ൻ കേ​ശ​വ​ൻ, സോ​മ​രാ​ജ​ൻ നാ​യ​ർ, അ​നി​ൽ ആ​റ​ന്മു​ള, ജ​യ​പ്ര​കാ​ശ് നാ​യ​ർ, മാ​ധ​വ​ൻ നാ​യ​ർ, സു​നി​ൽ നാ​യ​ർ, വി​ശ്വ​നാ​ഥ​ൻ പി​ള്ള, ര​വി വ​ള്ള​ത്തേ​രി, ഡോ. ​ബി​ജു പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​ശ്വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നോ ഭ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നോ ഒ​രു​പി​ടി മ​ണ്ണ് കൊ​ണ്ടു​വ​ന്ന് ക്ഷേ​ത്ര ഭൂ​മി​യി​ൽ ല​യി​പ്പി​ക്കാ​നും ഒ​പ്പം ഈ ​ക്ഷേ​ത്രം ത​ങ്ങ​ളു​ടെ കു​ടും​ബ ക്ഷേ​ത്ര​മാ​ക്കി മാ​റ്റാ​നും അ​പൂ​ർ​വ​മാ​യ അ​വ​സ​ര​മു​ണ്ടാ​ക്കു​മെ​ന്നു ക്ഷേ​ത്ര സ​മി​തി കോ​ഓർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത് പി​ള്ള പ​റ​ഞ്ഞു. അ​ങ്ങ​നെ​യു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ത​കി​ടി​ൽ ആ​ലേ​ഖ​നം ചെ​യ്ത് ക്ഷേ​ത്ര​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള ക്ഷേ​ത്ര​വും അ​വി​ടെ ഉ​യ​രു​ന്ന ഹ​നു​മാ​ൻ പ്ര​തി​ഷ്ഠ​യും അ​മേ​രി​ക്ക​യി​ലെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം പ്ര​ത്യേ​ക​ത​ ഉള്ള​താ​യി​രി​ക്കു​മെ​ന്നും ര​ഞ്ജി​ത് അ​വ​കാ​ശ​പ്പെ​ട്ടു.

ക്ഷേ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ 23ന് ​ന​ട​ക്കു​ന്ന സൂം ​മീ​റ്റ​റിം​ഗി​ൽ ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​മു​ള്ള​വ​രോ​ടൊ​പ്പം ഭാ​ഗ​മാ​കാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ളോ​ട് ര​ഞ്ജി​ത്ത് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.