• Logo

Allied Publications

Americas
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് വാ​ർ​ഷി​ക ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ഭ​ക്തി​സാ​ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ 40ാം വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ 23 2023നു ​മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ബാ​ന​ർ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചാ​ണ് 40ാം വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ദേ​വാ​ല​യ​ത്തി​ൽ തി​ര​ശീ​ല ഉ​യ​ർ​ന്ന​ത്.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മി​ഡ് ലാ​ൻ​ഡ് പാ​ർ​ക്ക് ദേ​വാ​ല​യ വി​കാ​രി റ​വ ഫാ ​ഡോ.​ബാ​ബു കെ.​മാ​ത്യു വ​രി​ക​ളെ​ഴു​തി സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജോ​സി പു​ല്ലാ​ട് ക​മ്പോ​സ് ചെ​യ്തു പ്ര​ശ​സ്ത ഗാ​യ​ക​രാ​യ കെ. ​ജി. മാ​ർ​ക്കോ​സ്, ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം കാ​ദീ​ശ് ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

സി​ഡി വി​ൽ​പ്പ​ന​യി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന തു​ക ബാ​വ തി​രു​മേ​നി​യു​ടെ "സ​ഹോ​ദ​ര​ൻ" ചാ​രി​റ്റി പ്രോ​ജ​ക്റ്റി​ലൂ​ടെ ഇ​ന്ത്യ​യി​ലെ നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് കൈ​മാ​റും. ആ​ൽ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഗീ​ത നി​ശ​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി

40 വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2024 ജ​നു​വ​രി 13 ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ പെ​രു​ന്നാ​ൾ ആ​യി​രു​ന്നു അ​ടു​ത്ത പ​രി​പാ​ടി. സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ദേ​വാ​ല​യം വ​ർ​ണ​ശ​ബ​ള​മാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

40ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ദേ​വാ​ല​യ​ത്തി​ൽ 2024 ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​നും ആ​റി​നും വി​ജ​യ​ക​ര​മാ​യി ആ​ഘോ​ഷി​ച്ചു. പ​രി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ച​ട​ങ്ങു​ക​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യ മാ​ർ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹീ​ത സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു.



നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ളും നി​ര​വ​ധി വൈ​ദി​ക​രും സ​ഭാം​ഗ​ങ്ങ​ളും ശ​നി​യാ​ഴ്ച സ​ന്ധ്യാ പ്രാ​ർ​ഥ​ന​യി​ലും ഒ​ക്‌​ടോ​ബ​ർ ആറിന് രാ​വി​ലെ പ​രി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ത്തു.

റ​വ. ഫാ. ​ജോ​ൺ തോ​മ​സ്, (ജാ​ക്‌​സ​ൺ ഹൈ​റ്റ്‌​സ് സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി), റ​വ. ഫാ. ​ഡോ.​ബാ​ബു കെ ​മാ​ത്യു (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി) തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ക്വ​യ​ർ സോംഗു​ക​ളോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് അ​ജു ത​ര്യ​ൻ (40ാം ​വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ) ത​‌യാ​റാ​ക്കി​യ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ച​ർ​ച്ചി​ന്‍റെ സം​ക്ഷി​പ്ത ച​രി​ത്രം അ​ട​ങ്ങു​ന്ന ഡോ​ക്യു​മെ​ന്‍ററി പ്ര​കാ​ശി​പ്പി​ച്ചു.

ദേ​വാ​ല​യ വി​കാ​രി റ​വ ഫാ ​ഡോ. ബാ​ബു കെ. ​മാ​ത്യു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു . 40ാം ​വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ബി ജോ​ൺ ച​ട​ങ്ങി​ൽ എംസി ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ച്ചു.

ദേ​വാ​ല​യ​ത്തി​ന്‍റെ 40 വ​ർ​ഷ​ത്തെ ച​രി​ത്ര​യാ​ത്ര​യെ അ​നു​സ്മ​രി​ക്കു​ന്ന സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​എ​ബി ത​ര്യ​ൻ നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി​യു​ടെ​യും ദേ​വാ​ല​യ വി​കാ​രി റ​വ. ഫാ. ​ഡോ. ബാ​ബു കെ ​മാ​ത്യു​വി​ന്‍റെയും സാ​ന്നി​ധ്യ​ത്തി​ൽ ബാ​വ തി​രു​മേ​നി​ക്ക് സ​മ്മാ​നി​ച്ചു. ബാ​വ തി​രു​മേ​നി ഔ​ദ്യോ​ഗി​ക​മാ​യി ച​ട​ങ്ങി​ൽ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ദേ​വാ​ല​യ​ത്തി​ലെ എ​ല്ലാ മെ​മ്പേ​ഴ്സി​ന്‍റെ​യും വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ച​ർ​ച്ച് ഡ​യ​റ​ക്‌ട​റി​യും ബാ​വ തി​രു​മേ​നി പ്ര​കാ​ശ​നം ചെ​യ്തു. ആ​ബേ​ൽ രാ​ജ​നും ധ​ന്യ രാ​ജ​നും ചേ​ർ​ന്നാ​ണ് ഈ ​ഡ​യ​റ​ക്‌ട​റി ദേ​വാ​ല​യ​ത്തി​നു വേ​ണ്ടി ത​യാ​റാ​ക്കി​യ​ത്. തു​ട​ർ​ന്ന് ബാ​വ തി​രു​മേ​നി, നി​ക്കോ​ളോ​വോ​സ് തി​രു​മേ​നി, രൂ​പ​താ അ​സം​ബ്ലി അം​ഗം ഉ​മ്മ​ൻ കാ​പ്പി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഈ ​അ​വ​സ​ര​ത്തി​ൽ ദേ​വാ​ല​യ രൂ​പീ​ക​ര​ണ​ത്തിന്‍റെ ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ പ​ള്ളി​യി​ൽ ചേ​ർ​ന്ന 12 സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. സെന്‍റ് മേ​രീ​സ് ജാ​ക്‌​സ​ൺ ഹൈ​റ്റ്സ് വി​കാ​രി റ​വ. ഫാ. ജോ​ൺ തോ​മ​സ് അ​ച്ഛ​ൻ ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി സെന്‍റ് സ്റ്റീ​ഫ​ൻ​സ് മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് ദേ​വാ​ല​യ​ത്തി​ലെ ഏ​ക വി​കാ​രി ഡോ. ​ബാ​ബു കെ. ​മാ​ത്യു അ​ച്ഛ​ൻ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​നു​മോ​ദ​ന​വും ആ​ദ​ര​വും ഏ​റ്റു വാ​ങ്ങി.

ദേ​വാ​ല​യ​ത്തി​ന്‍റെ തു​ട​ക്കം നാ​ളു​ക​ൾ മു​ത​ൽ പ​ള്ളി​യു​ടെ ചേ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​സ​ഫ് വ​ർ​ക്കി & കു​ടും​ബം, ലി​ല്ലി മാ​ത്യു & കു​ടും​ബം, എം.​ടി. മാ​ത്യു & കു​ടും​ബം, കെ.​ജി. തോ​മ​സും കു​ടും​ബ​വും ജെ​യിം​സ് തോ​മ​സും കു​ടും​ബ​വും ടി.​വി. മ​ത്താ​യി​യും കു​ടും​ബ​വും ഡെ​യ്‌​സി ഇ​ടി​ച്ചാ​ണ്ടി​യും കു​ടും​ബ​വും ജേ​ക്ക​ബ് ചാ​ക്കോ & കു​ടും​ബ​വും ജോ​മി ഡേ​വി​ഡും കു​ടും​ബ​വും ആ​ലീ​സ് ജോ​ണും കു​ടും​ബ​വും സാ​റാ​മ്മ ജോ​ണും കു​ടും​ബ​വും വ​ർ​ഗീ​സ് ചാ​ക്കോ & കു​ടും​ബ​വും എ​ന്നി​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു ല​ഭി​ച്ച എ​ല്ലാ സ​ഹാ​യ​ത്തി​നും ഏ​കോ​പ​ന​ത്തി​നും പ​ള്ളി സെ​ക്ര​ട്ട​റി ജെ​റീ​ഷ് വ​ർ​ഗീ​സ് ന​ന്ദി പ്ര​കാ​ശി​ച്ചു സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ പ​ര​മ്പ​രാ​ഗ​ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തിര​ശീ​ല വീ​ണു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.