• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം: ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി‌യണിന് ഓ​വ​റോ​ൾ കി​രീ​ടം
Share
സ്ക​ന്തോ​ർ​പ്പ്: ദൈ​വ​വ​ച​ന​ത്തെ ആ​ഘോ​ഷി​ക്കാ​നും പ്ര​ഘോ​ഷി​ക്കു​വാ​നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ്ക​ന്തോ​ർ​പ്പി​ൽ ഒ​രു​മി​ച്ച് കൂ​ടി​യ​ത് ദൈ​വ​ക​രു​ണ​യു​ടെ വ​ലി​യ സാ​ക്ഷ്യ​മാ​ണെ​ന്നും സ​ജീ​വ​മാ​യ ഒ​രു ക്രൈ​സ്ത​വ സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​ക്കു​ന്നു​വെ​ന്നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.

രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം ഇം​ഗ്ല​ണ്ടി​ലെ സ്ക​ൻ​തോ​ർ​പ്പ് ഫ്ര​ഡ​റി​ക് ഗോ​വ് സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത​യു​ടെ പ​ന്ത്ര​ണ്ടു റീ​ജ​ണു​ക​ളി​ലാ​യി ന​ട​ന്ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് ഫ്രെ​ഡ​റി​ക് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ട് വേ​ദി​ക​ളാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജിയൺ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം കേം​ബ്രി​ഡ്ജ് റീ​ജിയ​ണി​നും മൂ​ന്നാം സ്ഥാ​നം ബി​ർ​മിം​ഗ് ഹാം ​കാ​ന്‍റ​ർ​ബ​റി റീ​ജിയണും ക​ര​സ്ഥ​മാ​ക്കി ക​ലോ​ത്സ​വ​ത്തി​ൽ മു​ൻ നി​ര​യി​ലെ​ത്തി.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നാ​യി അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഏ​താ​ണ്ട് അ​യ്യാ​യി​ര​ത്തോ​ളം പേ​ർ ഒ​ന്ന് ചേ​ർ​ന്ന​തോ​ടെ മ​ത്സ​ര ന​ഗ​രി രൂ​പ​ത​യു​ടെ കു​ടും​ബ സം​ഗ​മ വേ​ദി കൂ​ടി​യാ​യാ​യി.

രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്, പാ​സ്റ്റ​റ​ൽ കോഓർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട്, ​ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ മൂ​ല​ച്ചേ​രി വിസി, ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ബൈ​ബി​ൾ അ​പോ​സ്റ്റ​ലേ​റ്റ് ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ, ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ,

ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്, ബൈ​ബി​ൾ ക​ലോ​ത്സ​വം കോഓർ​ഡി​നേ​റ്റ​ർ ആ​ന്‍റ​മി മാ​ത്യു, ജോ​യി​ന്‍റ് കോ​ഓർഡി​നേ​റ്റേ​ഴ്സുമാ​രാ​യ ജോ​ൺ കു​ര്യ​ൻ, മ​ർ​ഫി തോ​മ​സ്, ബൈ​ബി​ൾ ക​ലോ​ത്സ​വം ജോ​യിന്‍റ് കോ​ഓർഡി​നേ​റ്റ​ർ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, രൂ​പ​ത​യി​ലെ വി​വി​ധ റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.